Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആദിവാസി ഊരുകളിൽ...

ആദിവാസി ഊരുകളിൽ പ്രവേശന നിരോധനം: സർക്കാർ ഉത്തരവിനെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത്​

text_fields
bookmark_border
കൊച്ചി: ഗവേഷണം, സാമൂഹിക പ്രവർത്തനങ്ങൾ എന്നിവക്കായി ആദിവാസി ഊരുകളിൽ പ്രവേശിക്കുന്നതിന്​ പട്ടികവർഗ വികസന വകുപ്പിൽനിന്ന്​ അനുവാദം വാങ്ങണമെന്ന സർക്കാർ ഉത്തരവിനെതിരെ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്​. ഇത്​ ജനാധിപത്യ വിരുദ്ധമാണെന്ന്​ പരിഷത്ത്​ സംസ്ഥാന സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ പറഞ്ഞു. ആദിവാസി വിഭാഗങ്ങൾക്കിടെയിൽ മാവോവാദി​, ലഹരി ഉപയോഗം അടക്കമുള്ള പ്രവർത്തനം നിയന്ത്രിക്കുന്നതിനാണ്​ ഉത്തരവെന്നാണ്​ വിശദീകരണം. എന്നാൽ, കേരളം പോലൊരു സമൂഹത്തിൽ ആദിവാസികളുടെ മേൽ മാത്രം ഇത്തരം നിയന്ത്രണം കൊണ്ടുവരുന്നത്​ അവരുടെ സ്വയംനിർണയാവകാശത്തെ ചോദ്യം ചെയ്യുന്നതാണ്​. ആദിവാസികൾക്കെതിരെ നിലനിൽക്കുന്ന ചൂഷണം അവസാനിപ്പിക്കാൻ നിയമപരമായ ഇടപെടലുകൾ ശക്തമാക്കുകയാണ്​ വേണ്ടത്​. ആദിവാസി സംരക്ഷണത്തിന്‍റെ പേരിൽ ഈ വിഭാഗങ്ങളെ പൊതുസമൂഹത്തിൽനിന്നും ഗവേഷകരിൽനിന്നും അകറ്റുന്നത്​ അവരെ കൂടുതൽ ഒറ്റപ്പെടുത്തും. ഊരുകളിലെ പ്രവർത്തനങ്ങളെ സംബന്ധിച്ച്​ തീരുമാനിക്കാനുള്ള ഊരുകൂട്ടങ്ങളുടെയും ഗ്രാമസഭകളുടെയും അധികാരം അംഗീകരിക്കുകയാണ്​ സർക്കാർ ചെയ്യേണ്ടത്​. വന്യജീവി സ​ങ്കേതങ്ങളുടെ ചുറ്റുമുള്ള പരിസ്ഥിതി ലോല മേഖലാ പരിധി കുറഞ്ഞത്​ ഒരു കിലോമീറ്ററായി നിജപ്പെടുത്തിയ സുപ്രീംകോടതി വിധി അശാസ്ത്രീയമാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story