Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2022 5:53 AM IST Updated On
date_range 13 Jun 2022 5:53 AM ISTമാലിന്യം തള്ളലിനെതിരെ നടപടിയുമായി മരട് നഗരസഭ
text_fieldsbookmark_border
മരട്: പൊതു സ്ഥലത്ത് മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ നഗരസഭ ആരോഗ്യ വിഭാഗം സ്ക്വാഡ് പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ രാത്രികാല പരിശോധനയില്‍ പത്തു പേര്‍ക്കെതിരെ പിഴ ഈടാക്കിയിരുന്നു. നഗരസഭ പ്രദേശത്തെ വിവിധ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ വിൽപനക്ക് സൂക്ഷിച്ച വ്യാപാരസ്ഥാപനങ്ങളിൽനിന്ന് പതിനായിരം രൂപ പിഴ ഈടാക്കി. വരും ദിവസങ്ങളില്‍ രാത്രികാല സ്ക്വാഡ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതപ്പെടുത്തുമെന്നും, കക്കൂസ് മാലിന്യം തള്ളാന്‍ എത്തുന്നവരെ പൊലീസിന്‍റെ സഹായത്തോടെ പിടിക്കുമെന്നും നഗരസഭ ചെയർമാൻ ആന്റെണി ആശാൻപറമ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story