Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2022 5:45 AM IST Updated On
date_range 13 Jun 2022 5:45 AM ISTയു.പി പൊലീസ് നടപടിയിൽ പ്രതിഷേധം
text_fieldsbookmark_border
മട്ടാഞ്ചേരി: പ്രവാചക നിന്ദക്കെതിരെ പ്രകടനം നടത്തിയതിന്‍റെ പേരിൽ വെൽഫെയർ പാർട്ടി കേന്ദ്ര കമ്മിറ്റിയംഗം ജാവേദ് മുഹമ്മദും കുടുംബവുമടക്കം 200ൽപരം ആളുകളെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്യുകയും വീടുകൾ തകർക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് പ്രകടനം നടത്തി. വെൽഫെയർ കൊച്ചി മണ്ഡലം കമ്മിറ്റി നടത്തിയ പ്രകടനം മണ്ഡലം പ്രസിഡന്റ് കെ.എം. ആഷിഖ് ഉദ്ഘാടനം ചെയ്തു. തോപ്പുംപടി ജങ്ഷനിൽ നടന്ന സമാപന സമ്മേളനത്തിൽ ജില്ല കമ്മിറ്റിയംഗം സി.എ. നസീർ, മണ്ഡലം സെക്രട്ടറി കബീർ കൊച്ചി എന്നിവർ സംസാരിച്ചു. ചിത്രം: വെൽഫെയർ പാർട്ടി തോപ്പുംപടിയിൽ നടത്തിയ പ്രതിഷേധ പ്രകടനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
