Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2022 5:44 AM IST Updated On
date_range 13 Jun 2022 5:44 AM ISTകായലിൽനിന്ന് വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി
text_fieldsbookmark_border
ആറാട്ടുപുഴ: കായലിൽ കാണാതായ പ്ലസ് വൺ വിദ്യാർഥിനി, ആറാട്ടുപുഴ കിഴക്കേക്കര വെട്ടത്തു കടവിന് വടക്ക് സുഭാഷ് ഭവനിൽ സുകുമാരന്റെയും പരേതയായ സുഷമയുടെയും മകൾ ഗൗരിയുടെ (16) മൃതദേഹം കണ്ടെത്തി. മുതുകുളം കെ.വി. സംസ്‌കൃത ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർഥിനിയാണ്. ശനിയാഴ്ച രാത്രി ഏഴരയോടെ വീടിന് പടിഞ്ഞാറുവശത്തെ കായലിലേക്കു ഗൗരി ഇറങ്ങുന്നതു ബന്ധുക്കൾ കണ്ടിരുന്നു. ഇവർ പിന്നാലെ ഓടിയെത്തിയെങ്കിലും കായലിൽ കാണാതായി. ബന്ധുക്കളും നാട്ടുകാരും ചേർന്നു നടത്തിയ തിരച്ചിലിന് ഒടുവിൽ അറുന്നൂറ് മീറ്ററോളം വടക്കുമാറി കായലിൽ കരയോടു ചേർന്ന ഭാഗത്തുനിന്ന് ശനിയാഴ്ച രാത്രി പന്ത്രണ്ടരയോടെ മൃതദേഹം കണ്ടെടുത്തു. വീടിന് സമീപത്തെ അമ്മയുടെ കുടുംബവീട്ടിലാണ് ഗൗരി താമസിച്ചിരുന്നത്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം ഞായറാഴ്ച വൈകുന്നേരം ഏഴ് മണിയോടെ മൃതദേഹം സംസ്‌കരിച്ചു. മുങ്ങി മരണമാണെന്നും മറ്റു സംശയങ്ങളില്ലെന്നും പൊലീസ് പറഞ്ഞു. സഹോദരൻ: സുഭാഷ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
