Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതമിഴ്നാട് ഹാജിമാർക്കും...

തമിഴ്നാട് ഹാജിമാർക്കും തണലായി രാത്രിയും ഹജ്ജ് സേവന കേന്ദ്രം

text_fields
bookmark_border
തമിഴ്നാട് ഹാജിമാർക്കും തണലായി രാത്രിയും ഹജ്ജ് സേവന കേന്ദ്രം
cancel
ആലുവ: കേരളത്തിന്​ പുറമേ തമിഴ്നാട്ടിലെ ഹാജിമാർക്കും തണലായി അർധരാത്രിയിലും കേരള ഹജ്ജ് കമ്മിറ്റി ആലുവ ഹജ്ജ് സേവന കേന്ദ്രം. ഹജ്ജ് എമ്പർക്കേഷൻ പോയൻറ് കൊച്ചിയിലായതിനാൽ മുന്നൂറോളം ഹാജിമാ തമിഴനാട് ഹാജിമാർ രാത്രി വിവിധ ട്രെയിനുകളിൽ കൂട്ടമായെത്തുന്നത്. തിരുനെൽവേലി, തെങ്കാശി, കന്യാകുമാരി ഭാഗത്തുനിന്നുള്ളവർ പ്ലാറ്റ് ഫോം മൂന്നിലും ഹൊസൂർ, സേലം, മധുര, പൊള്ളാച്ചി കൊയമ്പത്തൂർ ഭാഗത്തുള്ളവർ പ്ലാറ്റ്ഫോം ഒന്നിലുമാണെത്തുന്നത്. മലയാളി ഹാജിമാർ പ്ലാറ്റ് ഫോം ഒന്നിൽ മാത്രമായിരുന്നു എത്താറുണ്ടായിരുന്നത്. തമിഴ്നാട് ഹാജിമാരെ സ്വീകരിച്ച് ലഘുഭക്ഷണം നൽകി ലഗേജുകൾ ഗുഡ്സ് വണ്ടികളിലും ഹാജിമാരെ ബസുകളിലുമായി പെരുമ്പാവൂർ പാലക്കാട്ട്താഴം തഖ്‌വ മസ്ജിദിലെത്തിച്ച് വിശ്രമിച്ച ശേഷമാണ് വിമാനത്താവളത്തിൽ എത്തിക്കുന്നത്. രാത്രി ഹെൽപ് ഡെസ്ക് സേവനങ്ങളെ തമിഴ്നാട് ഹജ്ജ് സേവന വിഭാഗം തലവൻ ഡോക്ടർ ഇബ്രാഹിം ഖാനും, ഹാജിമാരും പ്രശംസിച്ചു. രാത്രിയിലെ ഹെൽപ്​ഡെസ്ക് സേവനങ്ങൾക്ക് സംഘാടക സമിതി അംഗങ്ങളായ നിയാസ് കുഞ്ഞുണ്ണിക്കര, അജ്മൽ കാമ്പായി, അസീസ് എടയപ്പുറം, ഇസ്ഹാഖ്, റഫീക്ക് ഉളിയന്നൂർ, മുഹമ്മദ്കുഞ്ഞ്, സിനാൻ, അഫ്സൽ, ഷിഹാബ് ഏലൂക്കര നേതൃത്വം നൽകി. ekg yas1 hajj ശനിയാഴ്ച അർധരാത്രി ആലുവ റെയിൽവേ സ്റ്റേഷനിലെത്തിയ ഹാജിമാരെ ഹജ്ജ് ക്യാമ്പ് സംഘാടക സമിതി അംഗങ്ങൾ ട്രെയിനിൽനിന്ന് ഹജ്ജ് സേവന കേന്ദ്രത്തിലെത്തിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story