Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2022 5:37 AM IST Updated On
date_range 13 Jun 2022 5:37 AM ISTബോണ്ട് സർവിസ് നിലനിർത്തണമെന്ന ആവശ്യവുമായി ജീവനക്കാർ
text_fieldsbookmark_border
കാക്കനാട്: ബസ് ഓൺ ഡിമാൻഡ് (ബോണ്ട്) സർവിസുകൾ പൂട്ടിടാനുള്ള കെ.എസ്.ആർ.ടി.സിയുടെ നീക്കത്തിൽ ആശങ്കയിലായി കാക്കനാട്ടെ സർക്കാർ ജീവനക്കാർ. വൈക്കം കാക്കനാട് റൂട്ടിൽ ഓടുന്ന ബോണ്ട് ബസിനെ ആശ്രയിക്കുന്നവരാണ് പരാതിയുമായെത്തിയത്. നിലവിലുള്ള ബോണ്ട് ബസുകൾ എ.സിയാക്കാനാണ് അധികൃതരുടെ തീരുമാനം. ഇപ്പോൾ തന്നെ സാധാരണയിൽ കൂടുതൽ തുക മുടക്കി യാത്ര ചെയ്യുന്നത്. എ.സി ആക്കുന്നതോടെ ഇരട്ടി തുക ചെലവഴിക്കേണ്ടി വരുമെന്നാണ് ജീവനക്കാരുടെ ആശങ്ക. 2020 ഒക്ടോബർ മുതലാണ് എറണാകുളം കലക്ടറേറ്റിലേക്കും കാക്കനാട്ടെ മറ്റ് സർക്കാർ ഓഫിസുകളിലേക്കും ജീവനക്കാർക്ക് ബോണ്ട് സർവിസ് ആരംഭിച്ചത്. 30ൽഅധികം ജീവനക്കാരായിരുന്നു വൈക്കം ഡിപ്പോയിൽ നിന്നുള്ള സർവിസിനെ ആശ്രയിച്ചിരുന്നത്. 40 പേർക്കെങ്കിലും പാസ് ഉണ്ടെങ്കിൽ മാത്രമെ സർവിസ് നടത്താൻ സാധിക്കുകയുള്ളൂ എന്ന് അറിയിച്ചിരുന്നതിനെ തുടർന്ന് സ്ഥിരം യാത്രക്കാർ മുൻകൈ എടുത്ത് കൂടുതൽ യാത്രക്കാരെ സംഘടിപ്പിച്ചാണ് സർവിസ് തുടർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story