Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാട്ടാന ആക്രമണത്തിൽ...

കാട്ടാന ആക്രമണത്തിൽ ആദിവാസി കൊല്ലപ്പെട്ടു

text_fields
bookmark_border
കാട്ടാന ആക്രമണത്തിൽ ആദിവാസി കൊല്ലപ്പെട്ടു
cancel
കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂർ കുടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ്​ പാമ്പാടി സന്തോഷ് (48) കൊല്ലപ്പെട്ടു. കൂലിപ്പണിക്കാരനായ സന്തോഷ് ശനിയാഴ്ച വൈകീട്ട് കുളിക്കാനായി തോട്ടിലേക്ക്​ പോകുമ്പോൾ പിണവൂർ കുടി വലിയ തോടിന് സമീപം കാട്ടാന കൂട്ടത്തി‍ൻെറ മുന്നിൽപ്പെട്ടു. തിരിച്ചെത്താത്തതിനെ തുടർന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് ഞായറാഴ്ച പുലർച്ചെ മൃതദേഹം കണ്ടെത്തിയത്. തോടിന്റെ മറുകരയിൽ ചളിയില്‍ പൂണ്ട നിലയിലായിരുന്നു. ആന ചവിട്ടിയതി‍ൻെറയും കൊമ്പ് കൊണ്ട് കുത്തിയതി‍ൻെറയും പാടുകൾ ശരീരത്തിലുണ്ട്​. പുഴക്കരയുടെ ഇരുവശത്തും ആനക്കൂട്ടം ഉഴുത് മറിച്ചിട്ടിരുന്നു. കോതമംഗലം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി. കുട്ടമ്പുഴ പൊലീസ് മേൽനടപടി സ്വീകരിച്ചു. നേര്യമംഗലം വനത്തിലെ വെളിയത്തുപറമ്പ് ഭാഗത്ത് നിന്നിറങ്ങിയ കാട്ടാന കൂട്ടം രണ്ട് ദിവസമായി പ്രദേശത്ത് തമ്പടിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. ------- EKD Santhosh 48 KMGM
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story