Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2022 5:46 AM IST Updated On
date_range 12 Jun 2022 5:46 AM ISTലക്ഷദ്വീപ് ജനതയെ കേന്ദ്രസർക്കാർ രണ്ടാം തരം പൗരന്മാരായി കാണുന്നു -ബിനോയ് വിശ്വം എം.പി
text_fieldsbookmark_border
മട്ടാഞ്ചേരി: ലക്ഷദ്വീപ് ജനതയെ രണ്ടാം തരം പൗരന്മാരായി കാണുന്ന കേന്ദ്രസർക്കാറിന്‍റെ സമീപനം തിരുത്തണമെന്ന് ബിനോയ് വിശ്വം എം.പി. ലക്ഷദ്വീപ് ഇന്ത്യാ രാജ്യത്തല്ല എന്ന മനോഭാവത്തിലാണ് കേന്ദ്രത്തിന്‍റെ പെരുമാറ്റമെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസപ്രകാരം അവർ ഒരു സമുദായക്കാരായതാണോ തെറ്റെന്നും അദ്ദേഹം ചോദിച്ചു. ലക്ഷദ്വീപിനോടുള്ള കേന്ദ്രസർക്കാർ പ്രതികാര നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് കൊച്ചി നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ തുറമുഖത്തെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോൻ, ജില്ല ഭാരവാഹികളായ കെ.ആർ. റെനീഷ്, പി.കെ. രാജേഷ്, ആൽവിൻ സേവ്യർ, ജയദീപ്, പി.കെ. ഷിഫാസ്, കെ.എ. അനൂബ് എന്നിവർ സംസാരിച്ചു. ഹാർബർ പൊലീസ് സ്റ്റേഷന് മുന്നിൽ നിന്നായിരുന്നു മാർച്ച് ആരംഭിച്ചത്. ചിത്രം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസ് മാർച്ച് ബിനോയ് വിശ്വം എം.പി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
