Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമാല്യങ്കര-മൂത്തകുന്നം...

മാല്യങ്കര-മൂത്തകുന്നം ബൈപാസ്: വിശദ റിപ്പോർട്ട് സമർപ്പിച്ചു

text_fields
bookmark_border
മാല്യങ്കര-മൂത്തകുന്നം ബൈപാസ്: വിശദ റിപ്പോർട്ട് സമർപ്പിച്ചു
cancel
പറവൂര്‍: മാല്യങ്കര-മൂത്തകുന്നം പുതിയ ബൈപാസിന്റെ വിശദ റിപ്പോർട്ട് സമർപ്പിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അറിയിച്ചു. നിയോജക മണ്ഡലത്തിലെ വടക്കേക്കര ഗ്രാമ പഞ്ചായത്തില്‍കൂടി കടന്നുപോകുന്ന തറയില്‍ കവല വാവക്കാട് സ്കൂള്‍-ഹെല്‍ത്ത് സെന്‍റര്‍-മാല്യങ്കര ചെട്ടിക്കാട് ചർച്ച് പുതിയ ബൈപാസായി ഉയര്‍ത്തി നവീകരിക്കാനുള്ള പ്രപ്പോസലാണ് സര്‍ക്കാറിന് സമര്‍പ്പിച്ചത്​. മണ്ഡലത്തിലെ നാഷനല്‍ ഹൈവേ 66ഉം വൈപ്പിന്‍ മണ്ഡലത്തിലെ വൈപ്പിന്‍-പള്ളിപ്പുറം സംസ്ഥാന പാതയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന മേജര്‍ ജില്ല റോഡാണ് മൂത്തകുന്നം-മുനമ്പം റോഡ്. ഈ റോഡിന്‍റെ ഏതാണ്ട് മുഴുവന്‍ ഭാഗവും നാല് മുതല്‍ ആറ് മീറ്റര്‍വരെയാണ് വീതിയുള്ളത്. വീതികുറഞ്ഞ ഈ റോഡില്‍ ദിവസവും മണിക്കൂറുകളോളം ഗതാഗതക്കുരുക്കാണ്. ശാശ്വത പരിഹാരം എന്ന നിലയിലാണ് ബൈപാസ് വിഭാവനം ചെയ്യുന്നത്. നിർദിഷ്ട ബൈപാസിന്​ 4.250 കി.മീറ്റർ നീളം വരും. തറയില്‍ കവലയിൽനിന്ന് സൻെറ് ആന്റണീസ് ദേവാലയത്തിന്റെ സമീപം ചെന്നെത്തുന്ന നാല് മീറ്റർ വീതിവരുന്ന 400 മീറ്റർ റോഡ്‌ ഇരുവശവും വീതി കൂട്ടും. തറയില്‍ കവല-വാവക്കാട് ഭാഗത്ത് 30 മീറ്റര്‍ വീതിയിലുള്ള തോടിന് കുറുകെ പാലം നിർമിക്കും. നിലവിലെ റോഡ് വീതികൂട്ടി നിര്‍മിക്കും. അനുമതി ലഭിച്ചാൽ പുതിയ ബൈപാസ് നിര്‍മാണത്തിനുള്ള അടിയന്തര നപടികള്‍ സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു. പടം EA PVR maliankara-moothakunnam 2 നിർദിഷ്ട മാല്യങ്കര-മൂത്തകുന്നം പുതിയ ബൈപാസിന്‍റെ രൂപരേഖ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story