Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2022 5:39 AM IST Updated On
date_range 12 Jun 2022 5:39 AM ISTടാറിങ് പൂർത്തിയായില്ല; പാലസ് റോഡിൽ അപകടാവസ്ഥ
text_fieldsbookmark_border
ആലുവ: ടാറിങ് പൂർത്തിയാക്കാത്തത് പാലസ് റോഡിൽ അപകടങ്ങൾക്കിടയാക്കുന്നു. ബാങ്ക് കവല മുതൽ പമ്പ് കവല വരെയുള്ള സ്ഥലങ്ങളിലെ ടാറിങ്ങാണ് പൂർത്തിയാകാത്തത്. ഇരുചക്രവാഹനങ്ങൾക്കാണ് ഇത് കൂടുതൽ ഭീഷണിയാകുന്നത്. നിരവധി പേരാണ് ഇവിടെ നിത്യേന അപകടത്തിൽപെടുന്നത്. കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കാനായി പൊളിച്ചതുമൂലം മാസങ്ങളായി റോഡ് തകർന്നിരിക്കുകയാണ്. പിന്നീടാണ് ടാറിങ് ആരംഭിച്ചത്. പലഭാഗങ്ങളിലും ടാറിങ് പൂർത്തിയാകാത്തതിനാൽ ഈ ഭാഗത്ത് കൂടെ ഇരുചക്രവാഹനം കയറുമ്പോൾ വാഹനം തെന്നി മാറുന്നതാണ് അപകടങ്ങൾക്കും കാരണം. ടാർ ചെയ്യാതെ ഒഴിച്ചിട്ടിരിക്കുന്ന ഭാഗങ്ങളിൽ പിന്നീട് ടാർ ചെയ്യുമ്പോൾ ആ ഭാഗം ഉയർന്നു നിൽക്കുന്നതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. കഴിഞ്ഞദിവസം ടാർ ചെയ്യാത്ത ഭാഗം ഒഴിവാക്കി സ്കൂട്ടർ ഓടിച്ചുവന്ന യാത്രക്കാർ മറ്റൊരു ബൈക്കിലിടിച്ച് അപകടമുണ്ടായി. യു.സി കോളജ് മംഗലശ്ശേരി വീട്ടിൽ അസീസിന്‍റെ മകൻ അഫ്സൽ (34), കൊട്ടാരക്കര സിബീഷ് ഭവനിൽ സോമന്‍റെ മകൻ സിബീഷ് (35) എന്നിവർക്കാണ് പരിക്കേറ്റത്. ക്യാപ്ഷൻ ea yas6 palace road പാലസ് റോഡിലെ ടാറിങ് പൂർത്തിയാക്കാത്ത നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
