Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആരോഗ്യ ജാഗ്രതക്കായി...

ആരോഗ്യ ജാഗ്രതക്കായി ഡെങ്കിയാത്ര

text_fields
bookmark_border
ആരോഗ്യ ജാഗ്രതക്കായി ഡെങ്കിയാത്ര
cancel
ആലുവ: നഗരസഭ അതിർത്തിയിൽ ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്ത ഭാഗങ്ങളിലെ വീടുകളിൽ കൊതുക് ഉറവിട നശീകരണ പ്രവർത്തനങ്ങളും ബോധവത്​കരണ പരിപാടിയും സംഘടിപ്പിച്ചു. ജില്ല ആശുപത്രിയുടെ നേതൃത്വത്തിലാണ് പരിപാടികൾ നടത്തിയത്. സൂപ്രണ്ട് ഡോ. കെ. പ്രസന്നകുമാരി ഡെങ്കിയാത്ര ഫ്ലാഗ്ഓഫ് ചെയ്തു. 11, 12, 14 വാർഡുകളിലായി 212 ഭവനങ്ങളിൽ സംഘം സന്ദർശിച്ചു. ആഴ്ചയിലൊരിക്കൽ എല്ലാ വീടുകളിലും വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കാതെ ഡ്രൈ ഡേ ആചരിക്കണമെന്നും വെള്ളിയാഴ്ചകളിൽ സ്കൂളുകളിലും ശനിയാഴ്ച ദിവസങ്ങളിൽ സർക്കാർ സ്ഥാപനങ്ങളിലും ഞായറാഴ്ചകളിൽ വീടുകളിലും ഡ്രൈ ഡേ ആചരണം നടത്തണമെന്നും ജില്ല ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഡെങ്കിയാത്ര പരിപാടിക്ക് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എം.ഐ. സിറാജ്, പബ്ലിക് ഹെൽത്ത് നഴ്സ് ഷൈനി ചാക്കോ, അനിമോൾ കുര്യാക്കോസ്, ലിഡിയ സെബാസ്റ്റ്യൻ, വിജി ഡാലി എന്നിവർ നേതൃത്വം നൽകി. ക്യാപ്ഷൻ ea yas2 dist hosp ഡെങ്കിയാത്ര ആലുവ ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. കെ. പ്രസന്നകുമാരി ഫ്ലാഗ്ഓഫ് ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story