Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2022 5:39 AM IST Updated On
date_range 12 Jun 2022 5:39 AM ISTപ്രവാചകന് നേരെയുള്ള വിദ്വേഷ പ്രചാരണം സംഘ്പരിവാർ അജണ്ട -നഹാസ് മാള
text_fieldsbookmark_border
ആലുവ: മുഹമ്മദ് നബിക്കുനേരെ വിദ്വേഷ പ്രചാരണം അഴിച്ചുവിടുന്നത് ആസൂത്രിത സംഘ്പരിവാർ ഗൂഢാലോചനയുടെ ഭാഗമാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് ഡോ. നഹാസ് മാള പറഞ്ഞു. സോളിഡാരിറ്റി-എസ്.ഐ.ഒ ജില്ല കമ്മിറ്റികൾ സംയുക്തമായി നടത്തിയ, 'അഭിമാനമാണ് പ്രിയ റസൂൽ, പ്രവാചക നിന്ദക്കെതിരെ പ്രതിഷേധ രോഷം' പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാചകനെക്കുറിച്ച വിദ്വേഷങ്ങൾ ലോക മുസ്ലിം മനസ്സുകളുടെ വികാരത്തെയാണ് വ്രണപ്പെടുത്തിയത്. ഇത്തരം വിദ്വേഷ പ്രചാരണത്തിൽ പ്രതിഷേധിക്കുന്നവരെ അടിച്ചമർത്താനും ചോരയിൽ മുക്കിക്കൊല്ലാനുമാണ് സംഘ്പരിവാർ ഭരണകൂടം ശ്രമിക്കുന്നത്. ഉത്തരേന്ത്യയിൽ പ്രവാചക അനുകൂല പ്രകടനങ്ങൾ നടത്തുന്നവർക്കെതിരെയുള്ള ഭരണകൂട അതിക്രമങ്ങളിലും പ്രതിഷേധം ഉയരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സോളിഡാരിറ്റി ജില്ല പ്രസിഡന്‍റ് പി.എൻ. നിയാസ്, എസ്.ഐ.ഒ ജില്ല സെക്രട്ടറി സാജിദ് അല്ലപ്ര എന്നിവർ സംസാരിച്ചു. പ്രകടനത്തിന് സോളിഡാരിറ്റി ജില്ല സെക്രട്ടറി പി.എൻ. അൻവർ, സെക്രട്ടറിമാരായ അബ്ദുൽ അസീസ്, മൻസൂർ, എസ്.ഐ.ഒ ജില്ല നേതാക്കളായ റമീസ് ജമാൽ, ഫജർ സാദിഖ്, മുജീബ് അസ്ഹരി എന്നിവർ നേതൃത്വം നൽകി. ക്യാപ്ഷൻ ea yas 13 soli സോളിഡാരിറ്റി-എസ്.ഐ.ഒ ജില്ല കമ്മിറ്റികൾ സംയുക്തമായി നടത്തിയ, 'അഭിമാനമാണ് പ്രിയ റസൂൽ പ്രവാചക നിന്ദക്കെതിരെ പ്രതിഷേധ രോഷം' പരിപാടി സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് ഡോ. നഹാസ് മാള ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
