Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎഫ്.എ.സി.ടിയിൽ ജിപ്സം...

എഫ്.എ.സി.ടിയിൽ ജിപ്സം നീക്കം പ്രതിസന്ധിയിൽ

text_fields
bookmark_border
എഫ്.എ.സി.ടിയിൽ ജിപ്സം നീക്കം പ്രതിസന്ധിയിൽ
cancel
പള്ളിക്കര: എഫ്.എ.സി.ടി കൊച്ചിൻ ഡിവിഷനിൽ ജിപ്സം നീക്കം പ്രതിസന്ധിയിൽ. കരാറുകാരന്റെ അനാസ്ഥയാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് വാഹന ഉടമകളുടെ ആരോപണം. കരാറുകാരൻ കമ്പനിയുമായി ഉണ്ടാക്കിയ ഉടമ്പടി അനുസരിച്ച് മൂന്ന് മണ്ണുമാന്തിയും രണ്ട് ടിപ്പറും എപ്പോഴും സൈറ്റിൽ ഉണ്ടാകണം. ഇപ്പോൾ ഒരു മണ്ണുമാന്തി മാത്രമാണ് ഉള്ളത്. അത് പലപ്പോഴും കേടാകുന്നതോടെ ലോഡ് കയറ്റി അയക്കാനും കഴിയുന്നില്ല. വെള്ളി, ശനി ദിവസങ്ങളിൽ ഒമ്പതോളം ലോഡ് മാത്രമാണ് കയറി പോയത്. നേരത്തേ ദിവസവും 50 മുതൽ 100 ലോഡുവരെ കയറി പോകുമായിരുന്നു. ഇതര സംസ്ഥാനങ്ങളിൽനിന്ന് ഉൾപ്പെടെ നൂറുകണക്കിന് വണ്ടികളാണ് ഇവിടെ കാത്തുകിടക്കുന്നത്. ഡ്രൈവർമാർക്ക് അടിസ്ഥാന സൗകര്യംപോലും ഇല്ലാത്ത അവസ്ഥയാണ്. വാഹന ഉടമകൾ കമ്പനി മാനേജ്മെന്റിന് പലതവണ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. പരാതി പറയുന്നതിന് അവിടെ എഴുതിവെച്ച നമ്പറിൽ വിളിച്ചാൽ ആറുവർഷം മുമ്പ് വിരമിച്ച ഉദ്യോഗസ്ഥനെയാണ് ലഭിക്കുന്നത്. ഇതിൽ ശക്തമായ പ്രതിഷേധത്തിലാണ് വാഹന ഉടമകൾ. പടം. എഫ്.എ.സി.ടി കൊച്ചിൻ ഡിവിഷനിൽ ജിപ്സം കയറ്റാനെത്തിയ വാഹനങ്ങളുടെ നീണ്ടനിര (er palli 2
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story