Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2022 5:37 AM IST Updated On
date_range 12 Jun 2022 5:37 AM ISTപ്രവാചക നിന്ദ നടത്തിയവര്‍ രാജ്യദ്രോഹികള്‍ -പി.ഡി.പി
text_fieldsbookmark_border
കൊച്ചി: പ്രവാചകനിന്ദ നടത്തി ഇന്ത്യയെ ലോകത്തിന് മുന്നില്‍ അപമാനിച്ച ബി.ജെ.പി നേതാക്കള്‍ രാജ്യദ്രോഹികളാണെന്നും അവരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കണമെന്നും പി.ഡി.പി കേന്ദ്രകമ്മിറ്റി അംഗം ടി.എ. മുഹമ്മദ് ബിലാല്‍. പ്രവാചക അധിക്ഷേപം നടത്തിയ നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജില്ല കമ്മിറ്റി ആലുവ റെയില്‍വേ സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രകമ്മിറ്റി അംഗം ടി.എ. മുജീബ് റഹ്മാന്, ജില്ല പ്രസിഡന്റ് അഷറഫ് വാഴക്കാല, ജില്ല സെക്രട്ടറി ജമാല്‍ കുഞ്ഞുണ്ണിക്കര, ജില്ല വൈസ് പ്രസിഡന്റ് സലാം കരിമക്കാട്, ജില്ല ജോ.സെക്രട്ടറി ജമാല്‍ ചെങ്ങമനാട്, ഷെജീര്‍ കുന്നത്തേരി എന്നിവർ സംസാരിച്ചു EKG PDP MARCH ഫോട്ടോ അടിക്കുറിപ്പ്: പ്രവാചകനെ അധിക്ഷേപിച്ച ബി.ജെ.പി നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പി.ഡി.പി ജില്ല കമ്മിറ്റി ആലുവ റെയില്‍വേ സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story