Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്വന്തം കാലിൽ...

സ്വന്തം കാലിൽ നിൽക്കാനുള്ള അവസര​ങ്ങളൊരുക്കുകയാണ്​​ എൻ.ജി.ഒകൾ ചെയ്യേണ്ടത്​ -പി.വി. അബ്​ദുൽ വഹാബ്​

text_fields
bookmark_border
കൊച്ചി: മനുഷ്യർക്ക്​ സ്വന്തം കാലിൽ നിൽക്കാനുള്ള അവസര​ങ്ങളൊരുക്കുകയാണ്​​ സർക്കാറിതര കൂട്ടായ്മകൾ (എൻ.ജി.ഒ) ചെയ്യേണ്ടതെന്ന്​ പി.വി. അബ്​ദുൽ വഹാബ്​ എം.പി. ഹ്യൂമൻ വെൽഫെയർ ഫൗ​​ണ്ടേഷൻ സംഘടിപ്പിച്ച പ്രഫ. കെ.എ. സിദ്ദീഖ്​ ഹസൻ അനുസ്മരണ പ്രഭാഷണവും പി.ജി സ്​കോളർഷിപ്​ വിതരണവും ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവിത സാഹചര്യം മോശമായ ഒരാൾക്ക്​ പണം കൊടുത്തിട്ട്​ കാര്യമില്ല. അവ​രെ സ്വന്തം കാലിൽ നിർത്താനുള്ള ശ്രമമാണുണ്ടാകേണ്ടത്​. ന്യൂനപക്ഷക്ഷേമ പദ്ധതികൾ ക​ണ്ടെത്തി അർഹരിലേക്കെത്തിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകണം. ഇത്തരം കാര്യങ്ങളിൽ വഴികാട്ടിയ നേതാവായിരുന്നു സിദ്ദീഖ്​ ഹസൻ. അദ്ദേഹത്തെ പരിചയപ്പെട്ടതാണ്​ ജീവിതത്തിൽ വഴിത്തിരിവായതെന്നും വഹാബ്​ കൂട്ടിച്ചേർത്തു. ഹ്യൂമൻ വെൽഫെയർ ഫൗ​​ണ്ടേഷന്‍റെ വിഷൻ പദ്ധതികളുടെ ചീഫ്​ ആർക്കിടെക്​റ്റ്​ ആയിരുന്നു സിദ്ദീഖ്​ ഹസനെന്ന്​ ചടങ്ങിൽ അധ്യക്ഷത വഹിച്ച വിഷൻ ഗവേണിങ്​ കൗൺസിൽ ചെയർമാനും ജമാഅത്തെ ഇസ്​ലാമി അഖി​ലേന്ത്യ സെക്രട്ടറി ജനറലുമായ ടി. ആരിഫ​ലി പറഞ്ഞു. പദ്ധതികളുടെ മുന്നിൽനിന്ന്​ നയിക്കുന്നതിനൊപ്പം പിന്നിൽനിന്ന്​ തള്ളിയതും അദ്ദേഹമായിരുന്നു. വിദ്യാഭ്യാസ നവോത്ഥാനരംഗത്ത്​ അദ്ദേഹം നടത്തിയ ഇടപെടലുകളുടെ തുടർച്ചയായിരുന്നു വിഷൻ പദ്ധതി. അദ്ദേഹത്തിന്‍റെ ഓർമകൾ നിലനിർത്താൻ വിവിധ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദീർഘ വീക്ഷണമുള്ള ആളായിരുന്നു സിദ്ദീഖ്​ ഹസനെന്ന്​ പി.ജി സ്​കോളർഷിപ് വിതരണോദ്​ഘാടനം നിർവഹിച്ച കേരള അഡ്​മിനിസ്​ട്രേറ്റിവ്​ ട്രൈബ്യൂണൽ ചെയർമാൻ ജസ്റ്റിസ്​ സി.കെ. അബ്​ദുൽ റഹീം പറഞ്ഞു. സ്വതന്ത്ര ഇന്ത്യ 75 വർഷം പിന്നിടുമ്പോൾ ചരിത്രത്തിൽ തുല്യതയില്ലാത്ത പ്രതിസന്ധികളാണ്​ നേരിടുന്നതെന്നും രാജ്യത്തിന്‍റെ ശിൽ​പികൾ മുന്നോട്ടുവെച്ച മൂല്യങ്ങൾ വെല്ലുവിളിക്കപ്പെടുകയാണെന്നും​ 'മാധ്യമം' ചീഫ്​ എഡിറ്റർ ഒ. അബ്​ദുറഹ്​മാൻ അഭിപ്രായപ്പെട്ടു. ഫൗണ്ടേഷൻ ട്രഷറർ മുഹമ്മദ്​ ജഅ്​ഫർ, സി.ഇ.ഒ നൗഫൽ പി.കെ, ജമാഅത്തെ ഇസ്​ലാമി കേരള അസി. അമീര്‍ പി. മുജീബ്​ റഹ്​മാന്‍, കൊച്ചി സിറ്റി പ്രസിഡന്‍റ്​ എം.പി. ഫൈസൽ എന്നിവർ സംബന്ധിച്ചു. പി.വി. അബ്​ദുൽ വഹാബ്​ എം.പി, ജസ്റ്റിസ്​ സി.കെ. അബ്​ദുൽ റഹീം, ടി. ആരിഫ​ലി എന്നിവർ സ്​കോളർഷിപ്പുകൾ വിതരണം ​ചെയ്തു. രാജ്യത്തെ ഉന്നതകലാലയങ്ങളിൽ പഠിക്കുന്ന 100 വിദ്യാർഥികൾക്കാണ്​ സ്​കോളർഷിപ്​ ലഭിച്ചത്​. കേരളത്തിൽനിന്ന്​ തെരഞ്ഞെടുക്കപ്പെട്ട 27 പേർക്കാണ് ചടങ്ങിൽ​ സ്​കോളർഷിപ്​ വിതരണം ചെയ്തത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story