Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2022 5:33 AM IST Updated On
date_range 12 Jun 2022 5:33 AM ISTബഫര്‍സോണ്‍: ഭരണ- രാഷ്ട്രീയ നേതൃത്വം അടിയന്തര നടപടിയെടുക്കണം
text_fieldsbookmark_border
കൊച്ചി: രാജ്യത്തെ വന്യമൃഗ സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർസോൺ നിശ്ചയിക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ അടിയന്തര നടപടികൾക്ക് ശ്രമിക്കാത്ത ഭരണരാഷ്ട്രീയ നേതൃത്വങ്ങൾ കർഷക ജനകീയ പ്രക്ഷോഭത്തെ നേരിടേണ്ടിവരുമെന്ന് കർഷക സംഘടനകളുടെ സംസ്ഥാനതല നേതൃസമ്മേളനം വ്യക്തമാക്കി. രാഷ്ട്രീയ കിസാൻ മഹാസംഘ് ബഫർസോൺ വിഷയത്തിൽ വിളിച്ച കർഷക നേതൃസമ്മേളനം ദക്ഷിണേന്ത്യ കൺവീനർ ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ചെയർമാൻ അഡ്വ. ബിനോയ് തോമസ് അധ്യക്ഷത വഹിച്ചു. ഇൻഫാം ദേശീയ ചെയർമാൻ മോൺ. ജോസഫ് ഒറ്റപ്ലാക്കൽ മുഖ്യപ്രഭാഷണം നടത്തി. രാഷ്ട്രീയ കിസാൻ മഹാസംഘ് ദേശീയ കോഓഡിനേറ്റർ കെ.വി. ബിജു വിഷയാവതരണം നടത്തി. സുപ്രീംകോടതി വിധിയുടെ വിശദമായ പഠനത്തിനും നിയമപരമായ തുടർനടപടികൾക്കുമായി വി.സി. സെബാസ്റ്റ്യൻ, കെ.വി. ബിജു, ബിനോയ് തോമസ്, സൂമിന്‍ എസ്. നെടുങ്ങാടൻ, ജോൺ ജോസഫ് എന്നിവരടങ്ങിയ അഭിഭാഷക സമിതിയെയും ചുമതലപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story