Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2022 5:44 AM IST Updated On
date_range 11 Jun 2022 5:44 AM ISTഅർബുദ ചികിത്സക്ക് 'സൗഖ്യം' പദ്ധതിയുമായി കൈകോർത്ത് ആസ്റ്റർ മെഡ്സിറ്റി
text_fieldsbookmark_border
കൊച്ചി: അർബുദ ബാധിതരായവർക്ക് ആഗോള നിലവാരത്തിലുള്ള ചികിത്സ മിതമായ നിരക്കിൽ ലഭ്യമാക്കാൻ ആസ്റ്റർ മെഡ്സിറ്റി ഹൈബി ഈഡൻ എം.പിയുടെ സൗഖ്യം പദ്ധതിയുമായി സഹകരിക്കുന്നു. ആസ്റ്റർ ആശുപത്രികളിൽ 200ലധികം മജ്ജമാറ്റിവെക്കൽ ശസ്ത്രക്രിയ വിജകരമായി പൂർത്തിയാക്കിയതിന്റെ ഭാഗമായാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. 'ആസ്റ്റർ കെയർ ടുഗെതർ' പേരിൽ പദ്ധതി സംസ്ഥാനത്താകമാനം നടപ്പാക്കുകയാണ് ലക്ഷ്യം. അർബുദ ചികിത്സകളുടെ ചെലവ് മൂലം നിർധനരായ കുടുംബങ്ങളിലെ രോഗികൾക്ക് ജീവൻ അപകടത്തിലാകരുതെന്ന ചിന്തയാണ് പുതിയ പദ്ധതിയിലേക്ക് ആസ്റ്ററിനെ നയിച്ചതെന്ന് ആസ്റ്റർ ഹോസ്പിറ്റൽസ് കേരള ആൻഡ് ഒമാൻ റീജനൽ ഡയറക്ടർ ഫർഹാൻ യാസിൻ പറഞ്ഞു. ആസ്റ്റർ മെഡ്സിറ്റി ഓങ്കോ സർജറി സീനിയർ കൺസൽട്ടന്റ് ഡോ. ജെം കളത്തിൽ, കൺസൽട്ടന്റ് റേഡിയേഷൻ ഓങ്കോളജിസ്റ്റ് ഡോ. ദുർഗ പൂർണ, സീനിയർ കൺസൽട്ടന്റ് മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ. അരുൺ വാര്യർ, ഓങ്കോളജി നഴ്‌സ് മാനേജർ എലിസ്വ വിനു എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. വിവരങ്ങൾക്ക് ഫോൺ: 8111998098, 8113078000, 9656000601.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story