Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2022 5:44 AM IST Updated On
date_range 11 Jun 2022 5:44 AM ISTഅങ്കമാലി നഗരസഭയിൽ ഹരിതകർമസേനക്ക് പുതിയ വാഹനം
text_fieldsbookmark_border
അങ്കമാലി: നഗരസഭയിലെ അജൈവ മാലിന്യം ശേഖരിക്കുന്ന ഹരിതകര്‍മസേനക്കായി നഗരസഭ വാങ്ങിയ പുതിയ വാഹനം പ്രവർത്തനം തുടങ്ങി. നഗരസഭ ചെയര്‍മാന്‍ റെജി മാത്യു ഫ്ലാഗ് ഓഫ് നിർവഹിച്ചു. 'അഴകോടെ അങ്കമാലി' പദ്ധതിയിൽ കഴിഞ്ഞ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നഗരസഭ പുതിയ വാഹനം വാങ്ങിയത്. വൈസ്ചെയര്‍പേഴ്സൻ റീത്ത പോള്‍, സ്ഥിരം സമിതി അധ്യക്ഷരായ ലിസി പോളി, റോസിലി തോമസ്, കൗണ്‍സിലര്‍മാരായ ടി.വൈ. ഏല്യാസ്, എ.വി. രഘു, ജെസ്മി ജിജോ, ജാന്‍സി അരീക്കല്‍, ജിത ഷിജോയ്, ഷൈനി മാര്‍ട്ടിന്‍, സിനി, ഗ്രേസി ദേവസി, ലേഖ മധു, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം.എൻ. നൗഷാദ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷിയാസുദ്ദീന്‍, ജെ.എച്ച്.ഐ പ്രദീപ് രംഗന്‍, സെക്രട്ടറി ഇന്‍ചാര്‍ജ് ടി.വി. ശോഭിനി എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
