Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2022 5:44 AM IST Updated On
date_range 11 Jun 2022 5:44 AM ISTപെരിയാറിൽ നിന്ന് യുവാവിന്‍റെ മൃതദേഹം കണ്ടെത്തി
text_fieldsbookmark_border
കോതമംഗലം: പെരിയാർ നദിയിൽ തട്ടേക്കാട് ഭാഗത്ത് വഞ്ചിയുമായി മീൻ പിടിക്കുന്നതിനിടെ കാണാതായ പുത്തൻപുരക്കൽ ജയാസിന്‍റെ (42) മൃതദേഹം കണ്ടെത്തി. ജയാസിയുടെ വഞ്ചി പുഴയിൽ ഒഴുകി നടക്കുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്. മീനും മറ്റ് മത്സ്യബന്ധന ഉപകരണങ്ങളും വഞ്ചിയിൽനിന്ന് കണ്ടെത്തി. വ്യാഴാഴ്ച രാത്രിയിൽ വലവിരിച്ചശേഷം വെള്ളിയാഴ്ച പുലർച്ച മീൻ എടുക്കാനായി പോയതായിരുന്നു. വനം വകുപ്പും പൊലീസും നാട്ടുകാരും തിരച്ചിലിൽ പങ്കാളികളായി. കോതമംഗലം അഗ്നിരക്ഷാനിലയം സ്കൂബ ടീം വെള്ളിയാഴ്ച രാവിലെ എട്ടുമുതൽ തിരച്ചിൽ നടത്തി. ഉച്ചക്ക് ഭൂതത്താൻ കെട്ട് ഡാമിനുതാഴെ മൃതദേഹം പൊങ്ങിയനിലയിൽ കണ്ടെത്തി. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് വീട്ടുവളപ്പിൽ. കോതമംഗലം അസി. സ്റ്റേഷൻ ഓഫിസർ സജി മാത്യു, പി.എം. റഷീദ്, സിദ്ദീഖ് ഇസ്മായിൽ, ബെന്നി മാത്യു, കെ.കെ. രാജു, എസ്.അൻഷാദ് എന്നിവർ തിരച്ചിലിന് നേതൃത്വം നൽകി. ഭാര്യ. അമ്മു. ------- EKD Jayasi 42 KMGM
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
