Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2022 5:40 AM IST Updated On
date_range 11 Jun 2022 5:40 AM ISTമൈക്രോ ഇറിഗേഷന്‍ പദ്ധതി സർവേ ആരംഭിച്ചു
text_fieldsbookmark_border
കൂത്താട്ടുകുളം: ജലസേചന വകുപ്പിന്‍റെ കീഴില്‍ നടപ്പാക്കുന്ന മണ്ണത്തൂര്‍ കുറ്റത്തിനാല്‍ മൈക്രോ ഇറിഗേഷന്‍ പദ്ധതിയുടെ സർവേ ആരംഭിച്ചു. സമുദ്ര നിരപ്പില്‍നിന്ന് ഉയരം കണ്ടുപിടിക്കുന്നതിനുള്ള കോണ്ടൂര്‍ സർവേയാണ് ആരംഭിച്ചത്. വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കി സർക്കാറിന് സമർപ്പിക്കും. എം.വി.ഐ.പി കനാലില്‍നിന്നുള്ള വെള്ളം ചാനല്‍വഴി മണ്ണത്തൂര്‍ അണിപുത്ര കുളത്തില്‍ എത്തിച്ച് കുറ്റത്തിനാല്‍ ടാങ്കിലേക്ക് പമ്പ് ചെയ്ത് വരണ്ട പ്രദേശങ്ങളിലേക്ക് വെള്ളം എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. മണ്ണത്തൂര്‍, കുറ്റത്തിനാല്‍, ചെറ്റേപീടിക പ്രദേശങ്ങളിലെ ഏകദേശം 82 ഹെക്ടര്‍ പ്രദേശത്ത് പദ്ധതി പൂര്‍ത്തീകരണത്തോടെ ആദ്യഘട്ടത്തില്‍ വെള്ളം എത്തിക്കാന്‍ സാധിക്കും. 72 കുടുംബങ്ങള്‍ക്ക് കുടിവെള്ളം നൽകാനും കഴിയും. ബ്ലോക്ക് പഞ്ചായത്ത് മുൻ സ്ഥിരം സമിതി അധ്യക്ഷൻ വി.സി. കുര്യാക്കോസ് സമർപ്പിച്ച രൂപരേഖ അനുസരിച്ചാണ് സർക്കാർ പദ്ധതി അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
