Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2022 5:40 AM IST Updated On
date_range 11 Jun 2022 5:40 AM ISTപ്ലാസ്റ്റിക് മാലിന്യത്തോട് ഗുഡ് ബൈ പറഞ്ഞ് പല്ലാരിമംഗലം
text_fieldsbookmark_border
പല്ലാരിമംഗലം: ക്ലീൻ പല്ലാരിമംഗലം പദ്ധതിയുടെ ഭാഗമായി ശേഖരിച്ച പ്ലാസ്റ്റിക് വസ്തുക്കൾ കയറ്റി അയച്ചു. പല്ലാരിമംഗലത്ത് ഗാന്ധിജയന്തി ദിനത്തിൽ ഹരിത കർമസേന നേതൃത്വത്തിൽ വൃത്തിയുള്ള പ്ലാസ്റ്റിക് പാഴ്വസ്തുക്കൾ വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും നേരിട്ടെത്തി ശേഖരിച്ച് ക്ലീൻ കേരള കമ്പനിക്ക് കയറ്റി അയക്കുന്ന പ്രവർത്തനം ആരംഭിച്ചിരുന്നു. പരിസ്ഥിതി ദിനത്തിൽ പഞ്ചായത്തിലെ 13 വാർഡിലും ജനപ്രതിനികൾ തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ അയൽക്കൂട്ടം അംഗങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെ നേതൃത്വത്തിൽ ജനപങ്കാളിത്തത്തോടെ വൃത്തിഹീനമായ പ്ലാസ്റ്റിക്കുകളും മറ്റ് പാഴ്വസ്തുക്കളും ശേഖരിക്കുന്ന പ്രവർത്തനം നടത്തി. ഇതിലൂടെ ഒരു ലോഡ് വസ്തുക്കൾ പ്രസിഡന്‍റ് ഖദീജ മുഹമ്മദ്, വൈസ് പ്രസിഡന്‍റ് ഒ.ഇ. അബ്ബാസ്, വാർഡ് അംഗങ്ങളായ സഫിയ സലിം, സീനത്ത് മൈതീൻ, അബൂബക്കർ മാങ്കുളം, റിയാസ് തുരുത്തേൽ, നസിയ ഷെമീർ, എ.എ. രമണൻ, പഞ്ചായത്ത് സെക്രട്ടറി എം.എം. ഷംസുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ കയറ്റി അയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story