Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2022 5:38 AM IST Updated On
date_range 11 Jun 2022 5:38 AM ISTഭർത്താവിന്‍റെ മദ്യപാനം: തീകൊളുത്തിയ യുവതി മരിച്ചു
text_fieldsbookmark_border
ഗാന്ധിനഗർ (കോട്ടയം): വിമുക്തഭടനായ ഭർത്താവിന്‍റെ അമിത മദ്യപാനത്തിൽ മനം നൊന്ത് മണ്ണെണ്ണ ഒഴിച്ച് സ്വയം തീകൊളുത്തി പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു. പത്തനംതിട്ട നാരങ്ങാനം കണമുക്ക് തിരുവാതിരയിൽ പ്രേമിന്‍റെ ഭാര്യ രാജിയാണ് (39) മരിച്ചത്. ഭാര്യയെ രക്ഷിക്കാനുള്ള ശ്രമത്തിൽ പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളജ് ബേൺസ് യൂനിറ്റിൽ ചികിത്സയിൽ കഴിയുന്ന പ്രേമിന്‍റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 9.30ന് കണമുക്ക് തറഭാഗത്തെ വീട്ടിലായിരുന്നു സംഭവം. പിതാവിന്‍റെ മദ്യപാനത്തിൽ മനം നൊന്ത് അമ്മ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയതാണെന്ന് മക്കൾ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. സംഭവം നടക്കുന്നതിനുമുമ്പ് ഇരുവരും തമ്മിൽ വഴക്കുണ്ടായി. തുടർന്ന്, ടിന്നിൽനിന്ന് രാജി മണ്ണെണ്ണ എടുത്ത് ശരീരത്തിലേക്ക് ഒഴിച്ചശേഷം ലൈറ്റർ ഉപയോഗിച്ച് തീ കൊളുത്തുകയായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് രാജി മരിച്ചത്. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. കേസ് എടുത്തതായി ആറന്മുള പൊലീസ് അറിയിച്ചു. സംസ്കാരം ഞായറാഴ്ച രാവിലെ രാജിയുടെ കുടുംബ വീട്ടിൽ. ---- KTD RAJI 39
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story