Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്കൂട്ടറിന് പിന്നിൽ...

സ്കൂട്ടറിന് പിന്നിൽ ടിപ്പർ ഇടിച്ച്​ വീട്ടമ്മ മരിച്ചു

text_fields
bookmark_border
സ്കൂട്ടറിന് പിന്നിൽ ടിപ്പർ ഇടിച്ച്​ വീട്ടമ്മ മരിച്ചു
cancel
തിരുവല്ല: ടി.കെ റോഡിലെ ഇരവിപേരൂരിൽ സ്കൂട്ടറിന് പിന്നിൽ ടിപ്പർ ലോറിയിടിച്ച്​ സ്കൂട്ടർ യാത്രികക്ക്​ ദാരുണാന്ത്യം. കുമ്പനാട് നെല്ലിമല മേലേമലയിൽ വീട്ടിൽ പരേതനായ വർഗീസിന്‍റെ ഭാര്യ ഷേർളിയാ​ (48)ണ്​ മരിച്ചത്. കുമ്പനാട് ഫെലോഷിപ് ആശുപത്രിയിലെ ജീവനക്കാരിയാണ്. മകളെ ബസ് കയറ്റിവിട്ട് മടങ്ങും വഴി ഇരവിപേരൂർ ജങ്​ഷനിൽ വെള്ളിയാഴ്ച രാവിലെ എട്ടരയോടെ ആയിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ സ്​കൂട്ടറിൽനിന്ന്​ തെറിച്ചുവീണ ഷേർളിയുടെ ശരീരത്തിലൂടെ ലോറി കയറി. സംഭവ സ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. . ലോറി തിരുവല്ല പൊലീസ് കസ്റ്റഡിയിലെടുത്തു. മക്കൾ: ഷെറിൻ, ബെലിറ്റ. സംസ്കാരം പിന്നീട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story