Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിവിധ സ്ഥലങ്ങളിലെ...

വിവിധ സ്ഥലങ്ങളിലെ വാഹനാപകടത്തിൽ ഏഴു പേർക്ക് പരിക്ക്

text_fields
bookmark_border
ആലുവ: വിവിധ സ്ഥലങ്ങളിലുണ്ടായ വാഹനാപകടത്തിൽ ഏഴു പേർക്ക് പരിക്കേറ്റു. മുട്ടം എസ്‌.സി.എം.എസ് കോളജിന് സമീപം ബൈക്കുകൾ കൂട്ടിമുട്ടി കോട്ടയം പുതുപ്പറമ്പിൽ കുര്യൻ ജോസഫിന്‍റെ മകൻ ലിജോ ജോസഫിന് (20) പരിക്കേറ്റു. തോട്ടക്കാട്ടുകരയിൽ സിഗ്​നൽ കണ്ടു നിർത്തിയ ബൈക്കിനു പിന്നിൽ അമിതവേഗത്തിൽ വന്ന മറ്റൊരു ബൈക്കിടിച്ച് രണ്ട് ബൈക്കിലെയും യാത്രക്കാർക്ക് പരിക്കേറ്റു. കോട്ടയം മൂലവട്ടം മണ്ണാട്ട് കുന്നുംപുറം വീട്ടിൽ പൊന്നന്‍റെ മകൻ മഹേഷ് (41), മാറമ്പിള്ളി പുതിയേടം വാരികാട്ടു പറമ്പിൽ തങ്കപ്പന്‍റെ മകൻ അക്ഷയ് (25), കാഞ്ഞൂർ ഗോകുലം വീട്ടിൽ സഞ്ജീവിന്‍റെ മകൻ യദുകൃഷ്ണ (25) എന്നിവർക്കാണ് പരിക്കേറ്റത്. കൈക്ക് ഗുരുതര പരിക്കേറ്റ മഹേഷിനെ അടിയന്തര ശസ്ത്രക്രിയക്ക്​ വിധേയമാക്കി. കടുങ്ങല്ലൂർ വൃന്ദാവനിൽ സൈക്കിളിൽ ടോറസ് ഇടിച്ച് സൈക്കിൾ യാത്രികനായ അസം സ്വദേശി സൊറിഫുൽ ഇസ്ലാമിന് (23) പരിക്കേറ്റു. ആലുവ മാർക്കറ്റിന് സമീപം റോഡിലെ ഹംപിൽ ചാടി കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരന് ബസിനുള്ളിൽ വീണ് പരിക്കേറ്റു. എറണാകുളം കെ.കെ.എഫ് കോളനിയിൽ സുബ്രഹ്മണ്യന്‍റെ മകൻ സുനീഷിനാണ് (37) പരിക്കേറ്റത്. അങ്കമാലി കനറാ ബാങ്ക് ജീവനക്കാരനാണ്. അങ്കമാലി മുക്കന്നൂർ ഫിസാറ്റ് റോഡിൽ പണിക്കായി കൂട്ടിയിട്ടിരുന്ന മെറ്റൽ കൂനയിൽ കയറി ബൈക്ക് മറിഞ്ഞ് പറവൂർ മന്നം കിഴക്കേ കളത്തിൽ, ഉമ്മറിന്‍റെ മകൻ അബൂബക്കറിന് (52) പരിക്കേറ്റു. പരിക്കേറ്റവരെ ആലുവ നജാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story