Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബൈപാസിലെ അനധികൃത ലോറി...

ബൈപാസിലെ അനധികൃത ലോറി പാർക്കിങ്: നടപടിയുമായി നഗരസഭ

text_fields
bookmark_border
ആലുവ: ബൈപാസ് സർവിസ് റോഡിലെ അനധികൃത ലോറി പാർക്കിങ്ങിനെതിരെ നഗരസഭ നിയമ നടപടികളിലേക്ക്. സെക്രട്ടറിയുടെ നിരോധന ഉത്തരവ് മറികടന്നാണ് ഇവിടെ ലോറികൾ നിർത്തിയിടുന്നത്. ഇതുസംബന്ധിച്ച് 'മാധ്യമം' വാർത്ത നൽകിയിരുന്നു. അനധികൃത പാർക്കിങ്ങിനെതിരെ കേസെടുക്കുന്നതുള്‍പ്പെടെ കര്‍ശന നടപടി സ്വീകരിക്കാന്‍ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനിച്ചു. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി അധ്യക്ഷന്‍ കൂടിയായ നഗരസഭ ചെയര്‍മാന്‍ എം.ഒ. ജോണിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആലുവ ജോയന്‍റ് ആര്‍.ടി.ഒ സലീം വിജയകുമാര്‍, ഡെപ്യൂട്ടി ചെയര്‍പേഴ്സൻ സൈജി ജോളി, ട്രാഫിക് എസ്.ഐ ജിജിന്‍ ജി. ചാക്കോ, നഗരസഭ സെക്രട്ടറി ജെ. മുഹമ്മദ് ഷാഫി തുടങ്ങിയവര്‍ സംബന്ധിച്ചു. ബൈപാസ് മേൽപാലത്തിന് അടിയില്‍ ടൂ വീലര്‍, ത്രീ വീലര്‍, ഫോര്‍ വീലര്‍ വാഹനങ്ങള്‍ക്ക് നഗരസഭ നാഷനല്‍ ഹൈവേ അനുമതിയോടെ പാര്‍ക്കിങ് ഏരിയയായി നിശ്ചയിച്ച് പേ ആൻഡ് പാര്‍ക്ക് അനുവദിച്ചിട്ടുണ്ട്. ഇതിനുപുറമെയുള്ള അനധികൃത പാര്‍ക്കിങ്ങിന് എതിരെയാണ് നടപടി സ്വീകരിക്കുക. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി ബൈപാസും പരിസരവും നേരില്‍ സന്ദര്‍ശിക്കുകയും നിലവിലുള്ള ട്രാഫിക് സംവിധാനത്തിന്‍റെ പ്രവര്‍ത്തനം വിലയിരുത്തുകയും ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story