Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2022 5:46 AM IST Updated On
date_range 10 Jun 2022 5:46 AM ISTപറവൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ ശതോത്തര സുവർണ ജൂബിലി നിറവിൽ
text_fieldsbookmark_border
പറവൂർ: പറവൂരിന്റെ അഭിമാനമായ പറവൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിന്റെ ശതോത്തര സുവർണ ജൂബിലിയാഘോഷം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് വിദ്യാഭ്യാസ മന്ത്രി എൻ. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അധ്യക്ഷത വഹിക്കും. ഉദ്ഘാടന ചടങ്ങുകൾ വർണാഭമാക്കുവാനുള്ള തിരക്കിലാണ് ശതോത്തര സുവർണ ജൂബിലിയാഘോഷ കമ്മിറ്റിയും പൂർവ വിദ്യാർഥി സംഘടനയും പി.ടി.എയും. ഒരു വർഷത്തെ ആഘോഷ പരിപാടികളാണ് തയാറാക്കിയിരിക്കുന്നത്. ആറ് പതിറ്റാണ്ടുകൾക്ക് ശേഷം പെൺകുട്ടികൾക്കും ഈ അധ്യയന വർഷം മുതൽ പ്രവേശനം അനുവദിച്ച വിദ്യാഭ്യാസ മന്ത്രി തന്നെ ഉദ്ഘാടനത്തിന് എത്തുന്നതിലുള്ള ആവേശത്തിലാണ് സംഘാടകർ. വിവിധ ഡിവിഷനുകളിലായി 25 പെൺകുട്ടികൾക്ക് ഇത്തവണ പ്രവേശനം നൽകിയിട്ടുണ്ട്. പഴയ തിരുവിതാംകൂറിന്റെ വടക്കേ അറ്റത്തെ ചെറുപട്ടണമായിരുന്ന പറവൂരിൽ 1872 ലാണ് ഈ സ്കൂൾ സ്ഥാപിച്ചത്. ജില്ലയിലെ ആദ്യത്തെ ഹൈസ്കൂൾ ഇപ്പോൾ 150ാം വർഷത്തിന്റെ നിറവിലാണ്. ചിത്രം EA PVR paravu govt. 1 ശതോത്തര സുവർണ ജൂബിലിയാഘോഷിക്കുന്ന പറവൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
