Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2022 5:45 AM IST Updated On
date_range 10 Jun 2022 5:45 AM ISTമാധ്യമ പ്രവർത്തകനുനേരെ ഭീഷണി: മുൻ പഞ്ചായത്ത് അംഗത്തിനെതിരെ കേസ്
text_fieldsbookmark_border
ആലങ്ങാട്: മാധ്യമ പ്രവർത്തകനെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ കരുമാല്ലൂർ പഞ്ചായത്ത് 17ാം വാർഡ് മുൻ അംഗവും സി.പി.എം കരുമാല്ലൂർ ലോക്കൽ കമ്മിറ്റി അംഗവുമായ പി.എം. ദിപിനെതിരെ പൊലീസ് കേസെടുത്തു. കുടുംബശ്രീയിലെ തട്ടിപ്പ് സംബന്ധിച്ച പ്രതിഷേധ വാർത്ത കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു. വാർത്ത നൽകിയ പ്രാദേശിക ലേഖകനെ ഫോണിൽ വിളിച്ചു അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും സമൂഹമാധ്യമങ്ങൾവഴി അപകീർത്തിപ്പെടുത്താനും ശ്രമം നടന്നതായി മൊഴിയിൽ പറയുന്നു. മുഖ്യമന്ത്രിക്കും പൊലീസിലും നൽകിയ പരാതിയെ തുടർന്നാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story