Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightശാസ്ത്ര സാഹിത്യ...

ശാസ്ത്ര സാഹിത്യ പരിഷത്ത്​ സംസ്ഥാന വാർഷികം ഇന്ന് തുടങ്ങും

text_fields
bookmark_border
കൊച്ചി: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് 59ാം സംസ്ഥാന വാർഷികം 10, 11, 12 തീയതികളിൽ എറണാകുളം കോലഞ്ചേരി ശ്രീനാരായണ ഗുരുകുലം എൻജിനീയറിങ് കോളജിൽ നടക്കും. 10ന് തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല പ്രഫസർ ഡോ. അനിൽ ചേലേബ്ര നവകേരളത്തിന് ഒരു സാംസ്കാരിക പരിപ്രേക്ഷ്യം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. 11ന് രാവിലെ 10ന് സി.എസ്.ഐ.ആർ- എൻ.ഐ.എസ്.സി.എ.എ.ഐ.ആർ മുൻ ചീഫ് സയന്‍റിസ്റ്റ് ഡോ. ഗൗഹർ റാസ സമ്മേളനം ഉദ്ഘാടനം ചെയ്യും. കേരളം എങ്ങനെ ജീവിക്കുന്നു, എങ്ങനെ ചിന്തിക്കുന്നു എന്ന വിഷയത്തിൽ പരിഷത്ത് നടത്തിയ പഠന റിപ്പോർട്ട് സമ്മേളനത്തിൽ അവതരിപ്പിക്കും. കെ-റെയിലിന്‍റെ പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച റിപ്പോർട്ടും ചർച്ച ചെയ്യും. 1300 പരിഷത്ത് യൂനിറ്റുകളായി 440 പ്രവർത്തകർ പങ്കെടുക്കുമെന്ന് ജനറൽ സെക്രട്ടറി പി. ഗോപകുമാർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രസിഡന്‍റ്​ ഒ.എം. ശങ്കരൻ, ജനറൽ കൺവീനർ പി.ആർ. രാഘവൻ, സ്വാഗതസംഘം ചെയർമാൻ പി.വി. ശ്രീനിജൻ എം.എൽ.എ എന്നിവരും പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story