Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമിനിക്കോയ്...

മിനിക്കോയ് പോളിടെക്​നിക്കിൽ വിദ്യാർഥി സമരത്തിനിടെ പൊലീസ് അതിക്രമമെന്ന് പരാതി

text_fields
bookmark_border
കൊച്ചി: ലക്ഷദ്വീപിലെ . പഠനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതകൾ ചൂണ്ടിക്കാട്ടി ലക്ഷദ്വീപിലെ മിനിക്കോയ് പോളിടെക്​നിക്കിൽ വിദ്യാർഥികൾ സമരത്തിലാണ്. അതിനിടെ, പൊലീസുകാർ കാമ്പസിനുള്ളിൽ കയറി വിദ്യാർഥികളെ കൈയേറ്റം ചെയ്തെന്നാണ് പരാതി. ഇതിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. പോളിടെക്​നിക്കിലെ വിദ്യാർഥികൾ ഒറ്റക്കെട്ടായി ആരംഭിച്ച സമരത്തെ തുടർന്ന് കോളജിൽ തിയറിക്ലാസുകൾ നിർത്തിവെച്ചിരിക്കുകയായിരുന്നു. ലാബ് സൗകര്യം, ആവശ്യത്തിന് അധ്യാപകർ, പ്രിൻസിപ്പൽ എന്നിവയൊന്നുമില്ലാത്തതാണ് തങ്ങൾ സമരത്തിനിറങ്ങാൻ കാരണമായതെന്ന് വിദ്യാർഥികൾ പറയുന്നു. സംഭവത്തിൽ ലക്ഷദ്വീപ് സ്റ്റുഡൻറ്സ് അസോസിയേഷൻ ശക്തമായ പ്രതിഷേധം ആരംഭിക്കുമെന്ന് പ്രസിഡൻറ് സയ്യിദ് മുഹമ്മദ് അനീസ് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story