Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2022 5:43 AM IST Updated On
date_range 10 Jun 2022 5:43 AM ISTമുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കരിങ്കൊടി പ്രകടനം
text_fieldsbookmark_border
പെരുമ്പാവൂര്‍: ഡോളര്‍ കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പെരുമ്പാവൂര്‍ മണ്ഡലം കമ്മിറ്റി കരിങ്കൊടി പ്രകടനം നടത്തി. ബ്ലോക്ക് പ്രസിഡന്റ് ഷാജി സലീം, മണ്ഡലം പ്രസിഡന്റ് സി.കെ. രാമകൃഷ്ണന്‍, പി.കെ. മുഹമ്മദ്കുഞ്ഞ്, അഡ്വ. ദിലീപ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കോണ്‍ഗ്രസ് വെങ്ങോല മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധം ബ്ലോക്ക് ജനറല്‍ സെക്രട്ടറി എം.പി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.എച്ച്. മുഹമ്മദ് അധ്യക്ഷത വഹിച്ചു. അശമന്നൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓടക്കാലിയില്‍ കരിങ്കൊടിയേന്തി പന്തം കൊളുത്തി പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് ബിനോയ് ചെമ്പകശ്ശേരി, ബ്ലോക്ക് ഭാരവാഹികളായ എന്‍.എം. സലീം, പി.കെ. ജമാല്‍, പി.പി. തോമസ് പുല്ലന്‍ തുടങ്ങിയവർ സംസാരിച്ചു. em pbvr 1 Prakadanam ഡോളര്‍ കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പെരുമ്പാവൂര്‍ മണ്ഡലം കമ്മിറ്റി നടത്തിയ കരിങ്കൊടി പ്രകടനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
