Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2022 5:42 AM IST Updated On
date_range 10 Jun 2022 5:42 AM ISTഎ.സി.കെ. നായരെ ഹജ്ജ് ക്യാമ്പിൽ ആദരിച്ചു
text_fieldsbookmark_border
നെടുമ്പാശ്ശേരി: വിമാനത്താവളത്തിൽ ദീർഘകാലം എയർപോർട്ട് ഡയറക്ടറായി മികച്ച സേവനം ചെയ്ത എ.സി.കെ. നായരെ നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിൽ ഓർഗനൈസിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. നെടുമ്പാശ്ശേരിയിൽനിന്ന് ഹജ്ജ് സർവിസ് ആരംഭിച്ചത് മുതൽ എല്ലാ വർഷവും ഹജ്ജ് ക്യാമ്പിന്റെ വിജയകരമായ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയ ഉദ്യോഗസ്ഥനായിരുന്നു എ.സി.കെ. നായർ. 2018ൽ ക്യാമ്പ് അവസാനിക്കാനിരിക്കെ പ്രളയം കാരണം വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തുകയും ഹജ്ജ് ക്യാമ്പ് മുടങ്ങുകയും ചെയ്ത സാഹചര്യത്തിൽ ശേഷിക്കുന്ന ഹാജിമാരുടെ സുരക്ഷിത യാത്രക്കായി അദ്ദേഹം നടത്തിയ ഇടപെടൽ അവിസ്മരണീയമാണ്. ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി പൊന്നാടയണിയിച്ചു. മുൻ എം.എൽ.എ എ.എം. യൂസുഫ്, പെരുമ്പാവൂർ മുനിസിപ്പൽ ചെയർമാൻ ടി.എം. സക്കീർ ഹുസൈൻ എന്നിവർ സംസാരിച്ചു. ഹജ്ജ് കമ്മിറ്റി മെംബറും ക്യാമ്പ് ഓർഗനൈസിങ് കമ്മിറ്റി ജനറൽ കൺവീനറുമായ അഡ്വ. മൊയ്തീൻകുട്ടി സ്വാഗതം പറഞ്ഞു. ഫോട്ടോ. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ദീർഘകാലം എയർപോർട്ട് ഡയറക്ടറായി സേവനം ചെയ്ത എ.സി.കെ. നായരെ സംസ്ഥാന ഹജ്ജ് ക്യാമ്പിൽ ചെയർമാൻ സി. മുഹമ്മദ് ഫൈസിയുടെ നേതൃത്വത്തിൽ ആദരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story