Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2022 5:42 AM IST Updated On
date_range 10 Jun 2022 5:42 AM ISTവാഹനം ഇടിച്ചു തകർത്ത ബസ് കാത്തിരിപ്പ് കേന്ദ്രം പുനർനിർമിച്ചില്ല
text_fieldsbookmark_border
മൂവാറ്റുപുഴ: രണ്ടുവർഷം മുമ്പ് വാഹനം ഇടിച്ചു തകർത്ത ബസ് കാത്തിരിപ്പ് കേന്ദ്രം പുതുക്കിപ്പണിതില്ല. മൂവാറ്റുപുഴ -പെരുമ്പാവൂർ എം.സി റോഡിലെ വാഴപ്പിള്ളി ബി.എസ്.എൻ.എലിന് മുന്നിലെ ബസ് കാത്തിരിപ്പ് കേന്ദ്രമാണ് നന്നാക്കാതെ കിടക്കുന്നത്. വിദ്യാർഥികളടക്കം നിരവധിപേർ ഉപയോഗിച്ചിരുന്ന കാത്തിരിപ്പ് കേന്ദ്രം പുതുക്കിപ്പണിയണമെന്ന ആവശ്യം ഉയർന്നിട്ടും നടപടി ഉണ്ടായിട്ടില്ല. മഴവന്നാൽ കയറിനിൽക്കാൻ പോലും ഇടമില്ലാത്ത സ്ഥലമാണിത്. വാഴപ്പിള്ളി, പുളിഞ്ചോട് പ്രദേശങ്ങളിലെ നിരവധി ആളുകള്‍ക്ക് നഗരത്തിലേക്കും മറ്റു കേന്ദ്രങ്ങളിലേക്കും പോകാൻ ഏറെ ഉപകാരപ്രദമായിരുന്നു ഈ ബസ് കാത്തിരിപ്പ് കേന്ദ്രം. നാട്ടുകാരും റെസിഡന്‍റ്സ് അസോസിയേഷന്‍ ഭാരവാഹികളും ചേര്‍ന്ന് നിരവധി തവണ പരാതി നൽകിയെങ്കിലും നടപടിയായില്ല. കാലവര്‍ഷം ആരംഭിച്ചതോടെ മഴ നനഞ്ഞ് ബസ് നോക്കിനിൽക്കേണ്ട അവസ്ഥയിലാണ് യാത്രക്കാർ. എം.സി റോഡ് നവീകരണത്തിന്റ ഭാഗമായി പണിതീർത്ത വെയിറ്റിങ്ങ് ഷെഡ് അജ്ഞാത വാഹനം ഇടിച്ചുകയറിയാണ് തകർന്നത്. ചിത്രം. വാഹനാപകടത്തെ തുടർന്നു തകർന്ന വെയിറ്റിങ് ഷെഡ് EM Mvpa 1 bus
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
