Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജാമ്യം ലഭിച്ചു; കോടതി...

ജാമ്യം ലഭിച്ചു; കോടതി വളപ്പിൽ കേക്ക്​ മുറിച്ച്​ ഗുണ്ടത്തലവനും സംഘവും

text_fields
bookmark_border
ആലപ്പുഴ: മയക്കുമരുന്ന്​ കേസിൽ ജാമ്യം ലഭിച്ചതിന്​ പിന്നാലെ ഗുണ്ടത്തലവൻ മരട്​ അനീഷും സംഘാംഗങ്ങളും ആലപ്പുഴയിലെ കോടതി വളപ്പിൽ കേക്ക്​ മുറിച്ച്​ ആഘോഷം. കഴിഞ്ഞദിവസം ഹൗസ്​ബോട്ടിൽ സംഘാംഗങ്ങളിൽ ഒരാളുടെ ജന്മദിനം ആഘോഷിക്കാൻ എത്തിയപ്പോഴാണ്​ മരട്​ അനീഷ്​ എത്തിയ ആഡംബര കാറിൽനിന്ന്​ എം.ഡി.എം.എയും കത്തികളും പിടിച്ചെടുത്തത്​. സംഭവത്തിൽ എറണാകുളം മരട്​ ആനക്കാട്ട്​ വീട്ടിൽ അനീഷ്​ ആന്‍റണി (മരട്​ അനീഷ് ​-37), കൂട്ടാളികളായ തൃപ്പൂണിത്തുറ ശിവസദനം വീട്ടിൽ കരുൺ (28), കഞ്ഞിക്കുഴി പഞ്ചായത്ത്​ അഞ്ചാം വാർഡ്​ മായിത്തറ കൊച്ചുവെളി അരുൺ (34) എന്നി​വരെയാണ്​ അറസ്​റ്റ്​ ചെയ്തത്​. ഈ കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയ ഉടനാണ്​ സുഹൃത്തിന്‍റെ ജന്മദിനാഘോഷം കോടതിവളപ്പിൽ നടത്തിയത്​. ജാമ്യം കിട്ടിയശേഷം കോടതിയിൽനിന്ന്​ ഇറങ്ങുന്നതിന്റെയും കേക്ക്​ മുറിച്ച്​ പങ്കുവെച്ച്​ ജന്മദിനം ആഘോഷിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story