Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആയുർവേദ മെഡിക്കൽ...

ആയുർവേദ മെഡിക്കൽ ഓഫിസേഴ്സ് അ​സോ. സമ്മേളനം ആലപ്പുഴയിൽ

text_fields
bookmark_border
ആലപ്പുഴ: ഗവ. ആയുർവേദ മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ (കെ.എസ്.ജി.എ.എം.ഒ.എ) 38ാം സംസ്ഥാന സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ ആലപ്പുഴയിൽ നടക്കുമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്രമന്ത്രി വി. മുരളീധരൻ, സംസ്ഥാന മന്ത്രിമാരായ വീണ ജോർജ്, സജി ചെറിയാൻ എന്നിവർ പങ്കെടുക്കും. ശനിയാഴ്ച ഉച്ചക്ക്​ രണ്ടിന്​ മാധ്യമ സെമിനാർ മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് ചേരുന്ന കൗൺസിൽ യോഗം സംസ്ഥാന രക്ഷാധികാരി ഡോ. എം. ഷർമദ് ഖാൻ ഉദ്ഘാടനം ചെയ്യും. 12ന് രാവിലെ 10ന് പ്രതിനിധി സമ്മേളനം കേന്ദ്രസഹമന്ത്രി വി. മുരളീധരനും രണ്ടിന്​ ശാസ്ത്ര സെമിനാർ മന്ത്രി സജി ചെറിയാനും ഉദ്ഘാടനം ചെയ്യും സംസ്ഥാന പ്രസിഡന്‍റ്​ ഡോ. ആർ. കൃഷ്ണകുമാർ, ജനറൽ സെക്രട്ടറി ഡോ. വി.ജെ. സെബി, ഡോ. കെ.എസ്. വിഷ്ണു നമ്പൂതിരി, ഡോ. എസ്. ജീവൻകുമാർ, ഡോ. അരുൾ ജ്യോതി എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story