Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2022 5:37 AM IST Updated On
date_range 10 Jun 2022 5:37 AM ISTയുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്: ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു
text_fieldsbookmark_border
മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയി ദേഹോപദ്രവം ഏൽപിച്ച കേസിലെ പ്രതികളെ പിടികൂടാൻ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മലപ്പുറം തേഞ്ഞിപ്പലം അരിയല്ലൂർ കാവുകലത്തിൽ വീട്ടിൽ സനീഷ് (46), തലയോലപ്പറമ്പ് മറവൻതുരുത്ത് കുലശേഖരമംഗലം നടുക്കാരിയിൽ വീട്ടിൽ സജി (45), മറവൻതുരുത്ത് കടൂക്കര ജങ്ഷൻ ഭാഗത്ത് കാട്ടിപ്പറമ്പിൽ വീട്ടിൽ അനൂപ് (പോത്തുകുട്ടൻ -36), വൈക്കം ഉദയനാപുരം കറ്റുവേലിയിൽ വീട്ടിൽ അർജുൻ മോഹൻ (25), കോട്ടയം വെള്ളൂർ വടകര പെരുങ്കളത്തിൽ വീട്ടിൽ രതീഷ് (38) എന്നിവർക്കെതിരെയാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. കഴിഞ്ഞമാസം ഏഴിനാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട്ടുനിന്ന് ഇപ്പോൾ വാളകം മേക്കടമ്പ് ഭാഗത്ത് താമസിക്കുന്ന യുവാവിനെയാണ് കലൂരിൽനിന്ന് തട്ടിക്കൊണ്ട് പോയി വൈക്കത്തെ ഹോട്ടലിൽ വെച്ച് പീഡിപ്പിച്ചത്. പിറ്റേദിവസം യുവാവ് വാടകക്ക് താമസിക്കുന്ന മേക്കടമ്പിലുള്ള വീട്ടിൽ അതിക്രമിച്ചുകയറി അവിടെ സൂക്ഷിച്ചിരുന്ന സിനിമക്ക് വാടകക്ക് നൽകുന്ന ഒരു കോടി രൂപയോളം വിലവരുന്ന ഉപകരണങ്ങൾ കാറിൽ കയറ്റിക്കൊണ്ട് പോകുകയും യുവാവിന്‍റെ ഭാര്യയെയും മകളെയും അമ്മയെയും ഉപദ്രവിക്കുകയും ചെയ്തു. ഒളിവിലുള്ള പ്രതികളെക്കുറിച്ച് വിവരം ലഭിക്കുന്നവർ 9497987122, 9497980503, 04852832304 നമ്പറുകളിൽ വിവരം കൈമാറണമെന്നും പൊലീസ് അറിയിച്ചു. ചിത്രങ്ങൾ. EKG Saji, EKG Anoop, EKG Ratheesh, EKG Saneesh, EKG Arjun Mohan
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story