Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2022 5:37 AM IST Updated On
date_range 10 Jun 2022 5:37 AM ISTപ്രവാചക നിന്ദ: മാനവിക കൂട്ടായ്മ ഇന്ന്
text_fieldsbookmark_border
കൊച്ചി: പ്രവാചകന്‍ മുഹമ്മദ് നബിയെ ആക്ഷേപിച്ച ബി.ജെ.പി വക്താക്കള്‍ക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് ജില്ലയിലെ സുന്നി സംഘടനകള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന മാനവിക കൂട്ടായ്മ വെള്ളിയാഴ്ച എറണാകുളത്ത് നടക്കും. സുന്നി സംഘടനകളുടെ ജില്ല സെന്‍റര്‍ കാബിനറ്റാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. വൈകീട്ട് 4.30ന് എറണാകുളം ടൗണ്‍ ഹാളില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. എസ്.എസ്.എഫ് ദേശീയ പ്രസിഡന്‍റ് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി പ്രഭാഷണം നടത്തും. ഭരണകൂടം കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ല പ്രസിഡന്‍റ് വി.എച്ച്. അലി ദാരിമി വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കേരള മുസ്ലിം ജമാഅത്ത് ജില്ല ജനറൽ സെക്രട്ടറി സി.ടി. ഹാഷിം തങ്ങള്‍, പ്രോഗ്രാം കമ്മിറ്റി ജനറൽ കണ്‍വീനര്‍ കെ.എസ്.എം. ഷാജഹാന്‍ സഖാഫി കാക്കനാട്, വി.കെ. ജലാല്‍ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story