Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2022 5:37 AM IST Updated On
date_range 10 Jun 2022 5:37 AM IST'മദ്യവ്യാപന നയത്തിൽ പ്രതിഷേധം സംഘടിപ്പിക്കും'
text_fieldsbookmark_border
കൊച്ചി: നാടെങ്ങും മദ്യശാലകൾ ആരംഭിച്ച് മദ്യവ്യാപനം നടത്താനുള്ള സർക്കാറിന്‍റെ വികലമായ മദ്യനയത്തിൽ ആഗോള ലഹരി വിരുദ്ധ ദിനമായ ജൂൺ 26ന് പ്രതിഷേധ സദസ്സുകളും റാലികളും സംഘടിപ്പിക്കുമെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഫാ. ജോൺ അരീക്കലും സംസ്ഥാന വക്താവ് അഡ്വ. ചാർളി പോളും അറിയിച്ചു. വിവിധ മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുമായി സഹകരിച്ചാണ് പ്രതിഷേധ സദസ്സുകൾ നടത്തുക. കേരളത്തിലെ 35 രൂപതകളിലും ആക്ഷൻ സമിതികൾ രൂപവത്കരിച്ച് പ്രതിഷേധ പ്രവർത്തനം ഏകോപിപ്പിക്കും. കെ.സി.ബി.സി മദ്യവിരുദ്ധസമിതിയുടെ 23ാമത് സംസ്ഥാന വാർഷികവും ജനറൽ ബോഡിയും പാലാരിവട്ടം പി.ഒ.സിയിൽ ജൂൺ 14ന് രാവിലെ 10 മുതൽ നടക്കും. സംസ്ഥാന ചെയർമാൻ ബിഷപ് യൂഹാനോൻ മാർ തെയോഡോഷ്യസ് സമ്മേളനം ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story