Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2022 5:36 AM IST Updated On
date_range 10 Jun 2022 5:36 AM ISTമുഖ്യമന്ത്രിയുടെ രാജി: യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം
text_fieldsbookmark_border
കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ കണയന്നൂർ താലൂക്ക് ഓഫിസ് മാർച്ചിൽ സംഘർഷം. ഡി.സി.സി ഓഫിസിൽനിന്ന് ബിരിയാണി ചെമ്പിൽ നിറച്ച പ്രതീകാത്മക സ്വർണ ബിസ്കറ്റുകളുമായാണ് പ്രവർത്തകർ മാർച്ചിൽ പങ്കെടുത്തത്. ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് മാർച്ച് ഉദ്‌ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് ടിറ്റോ ആന്‍റണി അധ്യക്ഷത വഹിച്ചു. ബി.എ. അബ്ദുൽ മുത്തലിബ് മുഖ്യപ്രഭാഷണം നടത്തി. പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. രണ്ടുതവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സംസ്ഥാന ഭാരവാഹികളായ ദീപക് ജോയ്, ആബിദ് അലി, അഫ്സൽ നമ്പ്യാരത്ത്, പി. ലിന്‍റോ, മുഹമ്മദ് റഫീഖ്, അരുൺകുമാർ, ജില്ല ഭാരവാഹികളായ അബ്ദുൽ റഷീദ്, ഷാൻ മുഹമ്മദ്, ഷംസു തലക്കോട്ടിൽ, റിയാസ് താമരപ്പിള്ളി, ദിലീപ് ടി. നായർ, എം.എ. ഹാരിസ്, അജിത് വരയിലാൻ, റോജിൻ ദേവസി, എ.കെ. ദനേഷ് തുടങ്ങിയവർ നേതൃത്വം നൽകി. സംഘർഷത്തിൽ ജില്ല പ്രസിഡന്‍റ് ടിറ്റോ ആന്‍റണി, ജില്ല സെക്രട്ടറി ദിലീപ് ടി. നായർ, അജ്മൽ ഖാൻ എന്നിവർക്ക് പരിക്കേറ്റു. ഇവർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ചിത്രം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story