Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബഫർ സോൺ: ആറ്...

ബഫർ സോൺ: ആറ് വില്ലേജുകളിൽ ഇന്ന്​ ഹർത്താൽ

text_fields
bookmark_border
കോതമംഗലം: സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖലയാക്കിയ സുപ്രീംകോടതി ഉത്തരവിനെതിരെയും കേന്ദ്രത്തിന്‍റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടും വെള്ളിയാഴ്ച ഇടുക്കി ജില്ലയിൽ എൽ.ഡി.എഫ് ഹർത്താലിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് താലൂക്കിലെ ആറ് വില്ലേജുകളിൽ ഹർത്താൽ ആചരിക്കും. ഉത്തരവ് കോതമംഗലം താലൂക്കിലെ കോട്ടപ്പടി, പിണ്ടിമന, കീരംപാറ, കുട്ടമ്പുഴ, നേര്യമംഗലം, കടവൂർ വില്ലേജുകളിൽ വരുന്ന ചില പ്രദേശങ്ങളിലെ ജനങ്ങളെയും ബാധിക്കും. ഇടുക്കി ഹർത്താലിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കോതമംഗലത്തെ ആറ് വില്ലേജ് പ്രദേശങ്ങളിലും ഹർത്താൽ ആചരിക്കാൻ എൽ.ഡി.എഫ് തീരുമാനിച്ചു. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story