Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമജ്​ലിസ് പ്രതിഷേധ...

മജ്​ലിസ് പ്രതിഷേധ സംഗമം

text_fields
bookmark_border
പല്ലാരിമംഗലം: ഭരണ സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് വിധ്വംസക പ്രവർത്തനങ്ങളും ഫാഷിസ്റ്റ് വർഗീയ വിത്തുകളും പാകുന്ന സംഘ്പരിവാർ ശക്തികളെ നിലക്ക് നിർത്തണമെന്ന് മജ്​ലിസ്-പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു. മതേതര സ്വത്വം നശിപ്പിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്ക് മത-സാംസ്കാരിക നേതൃത്വവും മഹല്ല് സംവിധാനങ്ങളും പ്രതിരോധം തീർക്കണമെന്നും സംഗമം ആവശ്യപ്പെട്ടു. പ്രവാചകനിന്ദക്കെതിരെ മജ്​ലിസുന്നൂർ ഇസ്​ലാമിക സെന്റർ പദയാത്രയും പ്രതിഷേധ സംഗമവും നടത്തി. ഉമർ ബാഖവി അടിവാട് ഉദ്ഘാടനം ചെയ്തു. അബ്ദുറഹിം വഹബി പൈമറ്റം അധ്യക്ഷത വഹിച്ചു. ബഷീർ വഹബി അടിമാലി മുഖ്യപ്രഭാഷണവും നടത്തി. അബ്ദുറഹിം തങ്ങൾ ദുആയും സിദ്ദീഖ് ബാഖവി മണിക്കിണർ നന്ദിയും പറഞ്ഞു. നജീബ് വഹബി കൂറ്റംവേലി, കലാം മൗലവി കൂറ്റംവേലി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story