Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2022 5:39 AM IST Updated On
date_range 9 Jun 2022 5:39 AM ISTകെ.എസ്.ഇ.ബി ജീവനക്കാരൻ മരിച്ച നിലയിൽ
text_fieldsbookmark_border
കട്ടപ്പന: സസ്പെൻഷനിലായിരുന്ന കെ.എസ്.ഇ.ബി ലൈൻമാനെ വീടിന് സമീപത്തെ സ്കൂൾ കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുളിയൻമല അമ്പലമേട് പുള്ളികുളങ്ങര ബിനോയ് ജോസാണ് (46) മരിച്ചത്. വണ്ടന്മേട് ഇലക്ട്രിക്കൽ സെക്ഷനിലെ ജീവനക്കാരനായ ബിനോയിയെ ബുധനാഴ്ച പുലർച്ച മുതൽ കാണാതായി. തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് അമ്പലമേട് സർക്കാർ സ്കൂൾ വരാന്തയുടെ മേൽക്കൂരയിൽ തൂങ്ങിയ നിലയിൽ കാണപ്പെട്ടത്. വണ്ടന്മോട് പൊലീസ് മേൽനടപടി സ്വീകരിച്ചു. ഇരുപതേക്കർ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി വൈകീട്ടോടെ മൃതദേഹം സംസ്കരിച്ചു. കഴിഞ്ഞ ആഗസ്റ്റിൽ മദ്യലഹരിയിൽ സെക്ഷൻ ഓഫിസിന് സമീപത്ത് താമസിക്കുന്നവരെ ശല്യംചെയ്തെന്ന പരാതിയിൽ അന്വേഷണ ഭാഗമായി ബിനോയിയെ സസ്പെൻഡ് ചെയ്തിരുന്നു. ഭാര്യ: മിനി. മക്കൾ: ബിസ്മി, ബിമീഷ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
