Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസത്യഗ്രഹമിരുന്ന വനിതയെ...

സത്യഗ്രഹമിരുന്ന വനിതയെ കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിച്ചു

text_fields
bookmark_border
സത്യഗ്രഹമിരുന്ന വനിതയെ  കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിച്ചു
cancel
പെരുമ്പാവൂര്‍: വീടിന് അഡ്വാന്‍സ് കൊടുത്ത പണം തിരിച്ചുചോദിച്ചതിന് ആക്രമിച്ച നഗരസഭ കൗണ്‍സിലറെ മുനിസിപ്പല്‍ ചെയര്‍മാനും എം.എല്‍.എയും സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് നഗരസഭ കവാടത്തില്‍ സത്യഗ്രഹമിരുന്ന ദലിത് സ്ത്രീയെ കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിച്ചു. കുറ്റക്കാരനായ ഇടതുപക്ഷ കൗണ്‍സിലര്‍ പി.എസ്. അഭിലാഷിനെ കോണ്‍ഗ്രസ് സംരക്ഷിക്കുന്നെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അറസ്റ്റ് ചെയ്യാത്തത് പൊലീസിന്റെ ഒത്തുകളിയാണെന്നും തൃക്കാക്കര തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേതാക്കള്‍ തിരക്കിലായതിനെ തുടര്‍ന്നാണ് പ്രതിഷേധം വൈകിയതെന്നും നേതാക്കള്‍ അറിയിച്ചു. പ്രതിയുടെ അറസ്റ്റ് വൈകുന്നത് എം.എല്‍.എയും മുനിസിപ്പല്‍ ചെയര്‍മാനും പൊലീസില്‍ സമ്മർദം ചെലുത്തുന്നതു​ കൊണ്ടാണെന്ന് ആരോപിച്ച് ചൊവ്വാഴ്ചയാണ് ചക്ലിയ സമുദായ സംഘടന നേതാക്കളും വീട്ടമ്മയും സത്യഗ്രഹം ആരംഭിച്ചത്. പ്രതിയെ അറസ്റ്റ്​ ചെയ്യുംവരെ സമരം നടത്താനായിരുന്നു തീരുമാനം. എന്നാല്‍, കോണ്‍ഗ്രസ് നേതാക്കളുടെ ഉറപ്പ് മാനിച്ച് നഗരസഭ കവാടത്തിലെ പ്രതിഷേധം ബുധനാഴ്ച താല്‍ക്കാലികമായി അവസാനിപ്പിക്കുകയായിരുന്നു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷാജി സലീം, മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.എം. സക്കീര്‍ ഹുസൈന്‍, മണ്ഡലം പ്രസിഡന്റും മുനിസിപ്പല്‍ കൗണ്‍സിലറുമായ സി.കെ. രാമകൃഷ്ണന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ ബിജുജോണ്‍ ജേക്കബ്, കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിന്റ് പി.കെ. മുഹമ്മദ്കുഞ്ഞ് എന്നിവരാണ് സന്ദര്‍ശനം നടത്തിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story