Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപക്ഷിനിരീക്ഷകൻ എൽദോസ്...

പക്ഷിനിരീക്ഷകൻ എൽദോസ് വനത്തിൽ മരിച്ച നിലയിൽ

text_fields
bookmark_border
പക്ഷിനിരീക്ഷകൻ എൽദോസ് വനത്തിൽ മരിച്ച നിലയിൽ
cancel
കൃഷിക്കായി ഒരു കോടിയുടെ ബാധ്യതയെന്ന്​​ ബന്ധുക്കൾ കോതമംഗലം: പക്ഷിനിരീക്ഷകനും ഗവേഷകനും കർഷകനുമായ പുന്നേക്കാട് കൗങ്ങുംപിള്ളിൽ കെ.വി. എൽദോസിനെ (പക്ഷി എൽദോസ് -59) വനത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഭൂതത്താൻകെട്ട് ചാട്ടക്കല്ല് വനഭാഗത്താണ് ബുധനാഴ്ച രാവിലെ ഒൻപതോടെ മൃതദേഹം കണ്ടെത്തിയത്. എൽദോസിനെ കാണാനില്ലെന്ന് ബന്ധുക്കൾ ചൊവ്വാഴ്ച കോതമംഗലം പൊലീസിൽ പരാതിനൽകിയിരുന്നു. തട്ടേക്കാട് പക്ഷിസങ്കേതവുമായി ബന്ധപ്പെട്ട് പക്ഷിനിരീക്ഷണത്തിൽ സജീവമായിരുന്നു. ഇവിടത്തെ പക്ഷികളെയും അവയുടെ ആവാസവ്യവസ്ഥയെയും സംബന്ധിച്ച്​ ആഴത്തിലുള്ള അറിവ്​ സമ്പാദിച്ചിരുന്നു. ഇടക്കാലത്ത് തട്ടേക്കാട് പക്ഷിസങ്കേതത്തിനടുത്ത് തുടങ്ങിയ റിസോർട്ട് വിജയിച്ചില്ല. തുടർന്ന് ഏക്കർകണക്കിന് ഭൂമി പാട്ടത്തിന് എടുത്ത് കൃഷിയിലേക്ക് തിരിഞ്ഞെങ്കിലും സാമ്പത്തിക നില മെച്ചപ്പെട്ടിരുന്നില്ല. കൃഷിക്കായി ദേശസാത്കൃത ബാങ്കുകളിൽനിന്നും സഹകരണ സംഘങ്ങളിൽ നിന്നുമായി ഒരു കോടി രൂപയുടെ ബാധ്യതയെന്ന്​​ ബന്ധുക്കൾ പറഞ്ഞു. ബാങ്ക് ഇടപാടുകൾ തീർക്കാൻ സ്വകാര്യ ബാങ്കുകളിൽ നിന്നും വ്യക്തികളിൽനിന്നും കടം വാങ്ങിയിരുന്നു. ഇതിന്‍റെ തിരിച്ചടവ് മുടങ്ങിയ സാഹചര്യത്തിൽ ആത്മഹത്യ ചെയ്​തെന്നാണ്​ പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഭാര്യ: തൊടുപുഴ മുളപ്പുറം മാരങ്കണ്ടം കുടുംബാംഗം എമി. മക്കൾ: ആഷി, ഐവ. മരുമക്കൾ: ജിത്തു, അജോ. സംസ്കാരം വ്യാഴാഴ്ച 10ന് പുന്നേക്കാട് സെന്‍റ്​ ജോര്‍ജ് ഗത്സിമോന്‍ യാക്കോബായ പള്ളി സെമിത്തേരിയില്‍. EKD Eldhose 59 KMGM `````````````````` EKD Eldhose 59 Kmgm എൽദോസ്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story