Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2022 5:41 AM IST Updated On
date_range 7 Jun 2022 5:41 AM ISTനടപ്പാതയിലെ കൈവരികള്‍ മുറിച്ചുമാറ്റിയ നിലയില്‍
text_fieldsbookmark_border
കാലടി: ടൗണില്‍ നടപ്പാതയുടെ വശങ്ങളില് സ്ഥാപിച്ചിരുന്ന സ്റ്റീല്‍ കമ്പികൾ സാമൂഹ്യ വിരുദ്ധർ മുറിച്ചുമാറ്റി. കഴിഞ്ഞ ദിവസമാണ് സംഭവം. 15മീറ്റര്‍ നീളത്തില്‍ കമ്പി മുറിച്ച് മാറ്റി തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ ഭിത്തിയില്‍ ചാരിവെച്ചിട്ടുണ്ട്. മുറിച്ച് മാറ്റിയ കമ്പിയുടെ അടിവശം നടപ്പാതയില്‍ പൊങ്ങി നില്‍ക്കുന്നത് കാല്‍നട യാത്രക്കാര്‍ക്കും സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും അപകട ഭീഷണിയുണ്ടാകുന്നുണ്ട്. ഉയര്‍ന്ന് നില്ക്കുന്ന കമ്പിയില്‍ തട്ടി വീഴാന്‍ സാധ്യതയുണ്ട്. ഇതുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. ആന്റണി പറഞ്ഞു. ചിത്രം: കാലടി ടൗണിലെ നടപ്പാതയിലുള്ള കൈവരികള്‍ അറുത്ത് മാറ്റിയ നിലയില്‍.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story