Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതാൻ സോഷ്യലിസ്റ്റ്...

താൻ സോഷ്യലിസ്റ്റ് ആശയങ്ങളോട് ചേർന്നു പ്രവർത്തിക്കുന്നയാൾ -കെ.വി. തോമസ്

text_fields
bookmark_border
മട്ടാഞ്ചേരി: താൻ ജവഹർലാൽ നെഹ്​റുവി‍ൻെറ സോഷ്യലിസ്റ്റ് ആശയങ്ങളോട് ചേർന്ന് പ്രവർത്തിക്കുന്ന ആളാണെന്നും വികസന പ്രവർത്തനങ്ങളോട് ചേർന്ന് നിൽക്കാനാണ് എന്നും ശ്രമിച്ചുവരുന്നതെന്നും മുൻ കേന്ദ്ര മന്ത്രി കെ.വി. തോമസ്. പരിസ്ഥിതി ദിനാചരണ ഭാഗമായി കെ.ജെ. മാക്സി എം.എൽ.എയുടെ ഓഫിസിൽ നടന്ന വൃക്ഷത്തൈ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായി വിജയ‍ൻെറ എല്ലാ നടപടികളാടും താൽപര്യമില്ല. എന്നാൽ, നാടി‍ൻെറ വികസന കാര്യത്തിൽ അദ്ദേഹത്തി‍ൻെറ കാഴ്ചപ്പാട് സ്വാഗതാർഹമാണെന്നും കെ.വി. തോമസ് പറഞ്ഞു. തനിക്കെതിരെ മാധ്യമങ്ങളും അമിതാവേശം കാണിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി.പി.എം കൊച്ചി ഏരിയ സെക്രട്ടറി കെ.എം. റിയാദ് അധ്യക്ഷത വഹിച്ചു. എം.എൽ.എ, കൗൺസിലർമാരായ സോണി കെ. ഫ്രാൻസിസ്, റെഡിന ആന്‍റണി, മുൻ കൗൺസിലർ കെ.ജെ. പ്രകാശൻ, കെ.എ. എഡ്വിൻ, അനൂപ് കുമാർ, സി.എസ്. ഗിരീഷ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story