Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനഗരസഭ സ്ഥലത്ത് അനധികൃത...

നഗരസഭ സ്ഥലത്ത് അനധികൃത കെട്ടിട നിർമാണം; കൗൺസിലറും നാട്ടുകാരും തടഞ്ഞു

text_fields
bookmark_border
നഗരസഭ സ്ഥലത്ത് അനധികൃത കെട്ടിട നിർമാണം; കൗൺസിലറും നാട്ടുകാരും തടഞ്ഞു
cancel
മട്ടാഞ്ചേരി: കരുവേലിപ്പടി ആശുപത്രിക്ക് സമീപം കൊച്ചി നഗരസഭയുടെ പഴയ മത്സ്യക്കടവ് പ്രദേശം കൈയേറിയുള്ള നിർമാണം കൗൺസിലറുടെ നേതൃത്വത്തിൽ തടഞ്ഞു. മുൻകാലങ്ങളിൽ നഗരസഭ കടവ് ലേലം ചെയ്ത് കൊടുത്തിരുന്നു. 25 വർഷം​ മുമ്പ്​ കെ.എച്ച്. അബ്ദുൽ ഖയ്യൂമിന്​ അവസാനമായി ടെൻഡർ അനുവദിച്ചെങ്കിലും ചില ബാഹ്യസമ്മർദങ്ങൾ മൂലം നഗരസഭ സ്ഥലം കൈമാറിയില്ല. പിന്നീട് ലേലംതന്നെ നിലച്ചു. ഇതോടെ സ്ഥലം കൈയേറാനുള്ള ശ്രമങ്ങൾ തുടങ്ങി. പലതവണ ഇത് തുടർന്നതോടെ സ്ഥലം അന്യാധീനപ്പെടാതിരിക്കാൻ കൊച്ചി നഗരസഭ സ്ഥലത്ത് കുട്ടികൾക്ക് വിനോദത്തിന്​ പാർക്ക് സ്ഥാപിക്കണമെന്ന് പ്രദേശത്തെ തൈക്കാവ്​ റെസിഡന്‍റ്​സ്​ അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അധികൃതർ നടപടി സ്വീകരിച്ചില്ല. കഴിഞ്ഞ ദിവസം സ്ഥലത്ത് അനധികൃതമായി കെട്ടിടം നിർമിക്കാനുള്ള ജോലികൾ ആരംഭിച്ചു. ഇത് നാട്ടുകാർക്കിടയിൽ പ്രതിഷേധത്തിനും ഇടയാക്കി. തുടർന്ന് ഡിവിഷൻ കൗൺസിലർ ബാസ്റ്റിൻ ബാബു സ്ഥലത്തെത്തി നിർത്തിവെപ്പിക്കുകയായിരുന്നു. ചിത്രം: അനധികൃത കെട്ടിട നിർമാണത്തിനുള്ള നീക്കം നടക്കുന്ന സ്ഥലം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story