Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപാരമ്പര്യ വൈദ്യന്‍റെ...

പാരമ്പര്യ വൈദ്യന്‍റെ കൊലപാതകം: പ്രതിയുടെ ജാമ്യ ഹരജി തള്ളി

text_fields
bookmark_border
കൊച്ചി: പാരമ്പര്യ വൈദ്യനെ തട്ടിക്കൊണ്ടുവന്ന്​ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ ഹൈകോടതി തള്ളി. മൈസൂരു സ്വദേശിയായ ഷാബ ഷെരീഫിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ നിലമ്പൂർ സ്വദേശിയും പ്രവാസി വ്യവസായിയുമായ ഷാബിൻ അഷറഫിന്‍റെ ജാമ്യ ഹരജിയാണ്​ ജസ്റ്റിസ്​ വിജു എബ്രഹാം തള്ളിയത്​. പ്രതിക്ക്​ ആവശ്യമെങ്കിൽ വൈദ്യസഹായം ലഭ്യമാക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്​. നേരത്തേ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക്​ വിധേയനായ ഷാബിന് വൈദ്യസഹായം ലഭ്യമാക്കണമെന്ന് ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. പെരിന്തൽമണ്ണ സബ് ജയിലിൽ കഴിയുന്ന ഷാബിനെ കോവിഡ് ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയെന്ന് സർക്കാർ അറിയിച്ചു. തുടർന്നാണ് മതിയായ മെഡിക്കൽ സഹായം നൽകണമെന്ന്​ കോടതി നിർദേശിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story