Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jun 2022 5:36 AM IST Updated On
date_range 4 Jun 2022 5:36 AM ISTപൊതുമരാമത്ത് സ്ഥലം കൈയേറി നിർമാണമെന്ന്
text_fieldsbookmark_border
കീഴ്മാട്: സ്വകാര്യവ്യക്തി പൊതുമരാമത്ത് സ്ഥലം കൈയേറി നിർമാണം നടത്തുന്നതായി പരാതി. കുട്ടമശ്ശേരി കീഴ്മാട് സർക്കുലർ കവലയിൽ സ്വകാര്യ കടയുടമ റോഡിലിറക്കി നട കെട്ടുന്നതായാണ് നാട്ടുകാർ പരാതിപ്പെടുന്നത്. കടയിലെയും വീട്ടിലെയും സെപ്റ്റിക് ടാങ്ക് മാലിന്യം കടയോട് ചേർന്ന് ഒഴുകുന്ന ജലസേചന കനാലിലേക്ക് ഒഴുകുന്നതായും നാട്ടുകാർ പരാതിപ്പെട്ടിരുന്നു. ഇതേ തുടർന്ന് പഞ്ചായത്തിലെയും പി.ഡബ്ല്യു.ഡിയിലെയും ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ഈ കടയോട് ചേർന്ന് പോകുന്ന ജലസേചന കനാലിനെ സ്ലാബുകൾ കഴിഞ്ഞദിവസം നീക്കം ചെയ്തു. കൈയേറ്റവുമായി ബന്ധപ്പെട്ട് പി.ഡബ്ല്യു.ഡി എൻജിനീയർക്ക് പരാതി നൽകിയതായി നാട്ടുകാർ പറയുന്നു. ക്യാപ്ഷൻ ea yas1 pwd കുട്ടമശ്ശേരി കീഴ്മാട് സർക്കുലർ കവലയിൽ സ്വകാര്യ കടഉടമ റോഡിലിറക്കി നട കെട്ടുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story