Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകേരള സർവകലാശാല...

കേരള സർവകലാശാല വാർത്തകൾ

text_fields
bookmark_border
പരീക്ഷഫലം തിരുവനന്തപുരം: നാലാം സെമസ്റ്റര്‍ എല്‍എല്‍.ബി (പഞ്ചവത്സരം) (പഴയ സ്‌കീം - മേഴ്‌സി ചാന്‍സ്) (1998 അഡ്മിഷന് മുമ്പ്​) ഏപ്രില്‍ 2020 പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും ജൂണ്‍ എട്ടുവരെ അപേക്ഷിക്കാം. ടൈംടേബിള്‍ ജൂണ്‍ എട്ടിന് ആരംഭിക്കുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഹ്യൂമന്‍ റൈറ്റ്‌സ് (പി.ജി.ഡി.എച്ച്.ആര്‍) പരീക്ഷ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. ജൂണ്‍ എട്ടിന് ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇന്‍ റഷ്യന്‍ പരീക്ഷ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധന 2021 ഡിസംബറില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബി.എസ്‌സി (സി.ബി.സി.എസ്) പരീക്ഷയുടെ സൂക്ഷ്മപരിശോധനക്ക്​ അപേക്ഷ സമര്‍പ്പിച്ച വിദ്യാർഥികള്‍ ജൂണ്‍ രണ്ടുമുതല്‍ 10 വരെയുള്ള പ്രവൃത്തി ദിനങ്ങളില്‍ ബി.എസ്‌സി റീവാല്വേഷന്‍ - ഇ.ജെ.II (രണ്ട്) സെക്​ഷനിലും അഞ്ചാം സെമസ്റ്റര്‍ ബി.എ പരീക്ഷയുടെ സൂക്ഷ്മപരിശോധനക്ക്​ അപേക്ഷ സമര്‍പ്പിച്ച വിദ്യാർഥികള്‍ ജൂണ്‍ രണ്ടുമുതല്‍ 14 വരെയുള്ള പ്രവൃത്തി ദിനങ്ങളില്‍ ബി.എ റീവാല്വേഷന്‍ - ഇ.ജെ.V (അഞ്ച്) സെക്​ഷനിലും ഫോട്ടോ പതിച്ച ഐ.ഡി കാര്‍ഡും ഹാള്‍ടിക്കറ്റുമായി ഹാജരാകണം. കമ്യൂണിക്കേറ്റിവ് അറബിക്: അപേക്ഷ ക്ഷണിച്ചു കാര്യവട്ടം കാമ്പസിലെ അറബിക് വിഭാഗം നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ കമ്യൂണിക്കേറ്റിവ് അറബിക് (ഓണ്‍ലൈന്‍) കോഴ്‌സിന്‍റെ പത്താം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ് ടു (തത്തുല്യം), സീറ്റ്: 15. താല്‍പര്യമുള്ളവര്‍ ജൂണ്‍ 15 ന് മുമ്പായി നിർദിഷ്ട ഫോമില്‍ അപേക്ഷിക്കണം. അപേക്ഷ ഫോമും വിശദവിവരങ്ങളും കാര്യവട്ടത്തുള്ള അറബിക് പഠനവകുപ്പിലും വെബ്സൈറ്റിലും (www.arabicku.in) ലഭിക്കും. ഫോണ്‍: 0471 2308846, 9562722485.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story