Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആശുപത്രി പ്രവർത്തനം...

ആശുപത്രി പ്രവർത്തനം തടസ്സപ്പെടുത്താൻ നീക്കമെന്ന്

text_fields
bookmark_border
മട്ടാഞ്ചേരി: ന്യൂനതകൾ പർവതീകരിച്ച് കാണിച്ച് ഫോർട്ട്കൊച്ചി താലൂക്ക് ആശുപത്രിയുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്താൻ ആസൂത്രിതനീക്കം നടക്കുന്നതായി നഗരസഭ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷൻ ടി.കെ. അഷറഫ്. ഏറെ വർഷങ്ങൾക്ക് ശേഷമാണ് ആശുപത്രിയിൽ പ്രസവ ചികിത്സ തിരിച്ചുകൊണ്ട് വന്നത്. മാർച്ച് 15നാണ് പ്രസവശുശ്രൂഷ വിഭാഗം പുനരാരംഭിച്ചത്. ഇതുവരെ 33 പ്രസവം നടന്നിട്ടുണ്ട്. ഇതിൽ 14 എണ്ണം ശസ്ത്രക്രിയയായിരുന്നു. സാധാരണക്കാർ സ്വകാര്യ ആശുപത്രിയെ സമീപിക്കുമ്പോൾ ഉണ്ടാകുന്ന വലിയ സാമ്പത്തിക ബാധ്യത ഒഴിവാക്കുകയാണ് ലക്ഷ്യം. ഉപ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നത് കൊണ്ടാണ് അനസ്തേഷ്യ ഡോക്ടറെ നിയമിക്കാൻ വൈകിയത്‌. ഈ ആഴ്ചതന്നെ ഡോക്ടറുടെ നിയമനം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആശുപത്രിയിൽ പരമാവധി സംവിധാനം ഒരുക്കാനുള്ള ശ്രമങ്ങൾക്ക് എല്ലാവരുടെയും സഹകരണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story